തിരുവനന്തപുരം: വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും വിജയിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് കെ.പി.സി.സി അദ്ധ്യക്ഷ പദവി ഏറ്റെടുത്തു കൊണ്ട് അഡ്വ.സണ്ണിജോസഫ് എം.എൽ.എ പറഞ്ഞു.
കേരളത്തിൽ പിണറായി സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കും. സി.പി.എം എക്കാലവും അക്രമത്തിന്റെ പാതയിലാണ്. കണ്ണൂരിൽ അതിപ്പോഴും അരങ്ങേറുന്നു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് സംസാരിക്കാൻ സി.പി.എമ്മും എൽ.ഡി.എഫും തയ്യാറാകാത്തത് അതിനാലാണ്. സാധാരണ കർഷക കുടുംബത്തിൽ നിന്നാണ് താൻ പൊതുരംഗത്തേക്ക് വന്നത്. അതിനാൽ സാധാരണക്കാരന്റെ വികാരം ഉൾക്കൊള്ളാൻ കഴിയും. എല്ലാ വിഭാഗം ജനങ്ങളെയും കോൺഗ്രസിലേക്ക് കൂടുതൽ അടുപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകും. മുതിർന്ന സാംസ്‌കാരിക നായകനായ ടി.പത്മാനാഭനെപ്പോലുള്ള നിരവധി പേരാണ് കോൺഗ്രസുകാരായതിൽ അഭിമാനിക്കുന്നത്.. കെ.പി.സി.സിക്ക് ഇപ്പോഴുള്ളത് വർക്കിംഗ് പ്രസിഡന്റുമാരല്ല, ഹാർഡ് വർക്കിംഗ് പ്രസിഡന്റുമാരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |