കോഴഞ്ചേരി : ബി.ജെ.പിയിലെ പിടലപ്പിണക്കം മൂലം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി അംഗത്തിന് ക്ഷേമകാര്യ വികസന സമിതി അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി. സുമിതാ ഉദയകുമാറിനെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ക്ഷേമകാര്യ സമിതിയിൽ അംഗമായിരുന്ന എൻ ഡി എ സ്വതന്ത്ര അംഗം ഗീതുമുരളി രാജിവച്ചതിനെ തുടർന്നാണ് പ്രതിസന്ധി ഉണ്ടായത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ജിജി വർഗീസ് തിരഞ്ഞെടുക്കപ്പെട്ടതോടെ മൂന്നംഗ സമിതിയിൽ കോൺഗ്രസിന് ഭൂരിപക്ഷമായി. ഇതോടെ സുമിതയ്ക്കെതിരെ അവിശ്വാസം അവതരിപ്പിക്കുകയായിരുന്നു. പാർട്ടി ഘടകവുമായി ആലോചിക്കാതെ ഗീതു മുരളി രാജിവച്ചത് ബി ജെ പിക്ക് തിരിച്ചടിയായി. കോൺഗ്രസിലെ റാണി കോശി പുതിയ ക്ഷേമകാര്യ വികസന സമിതി അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |