SignIn
Kerala Kaumudi Online
Monday, 23 June 2025 1.46 AM IST

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സൂക്ഷിച്ചില്ലെങ്കിൽ പിഴ വീട്ടിലെത്തും, മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Increase Font Size Decrease Font Size Print Page
abu-dhabi-police

അബുദാബി: ഡ്രൈവർമാർക്കും കാൽനട യാത്രക്കാർക്കും മുന്നറിയിപ്പുമായി അബുദാബി പൊലീസ്. സുരക്ഷിതമല്ലാതെ റോഡ് ഉപയോഗിക്കുന്നന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്തെത്തിയത്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരും അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കും പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ചാണ് അബുദാബി പൊലീസിന്റെ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ കാമ്പയിനും അബുദാബി പൊലീസ് നടത്തുന്നുണ്ട്. ഉത്തരവാദിത്തമുള്ള റോഡ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹവ്യാപക സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് കാമ്പയിൻ.

കാമ്പയിന്റെ ഭാഗമായി പൊലീസ് ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളാണ് വീഡിയോയിലുള്ളത്. യഥാർത്ഥ സംഭവങ്ങളാണ് ഈ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറിയ പിഴവ് എങ്ങനെ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് എടുത്തുകാണിക്കുന്നു. കാൽനടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും സുരക്ഷ ഒരു തന്ത്രപരമായ മുൻഗണനയാണെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മഹ്മൂദ് യൂസഫ് അൽ ബലൂഷി പറഞ്ഞു.

ഇത്തരം നിയമലംഘനങ്ങൾക്ക് കർശനമായ പിഴയാണ് അബുദാബി പൊലീസ് ഈടാക്കുന്നത്. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 89 അനുസരിച്ച്, നിയുക്തമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചുകടക്കുകയോ ട്രാഫിക് സിഗ്നലുകൾ അവഗണിക്കുകയോ ചെയ്താൽ കാൽനടയാത്രക്കാർക്ക് 400 ദിർഹം (9262 ഇന്ത്യൻ രൂപ) പിഴ ചുമത്താം.

TAGS: NEWS 360, GULF, GULF NEWS, INDIAN EXPAT, UAE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.