പല ഭാഷകൾ സംസാരിക്കുന്നവരുള്ള രാജ്യമാണ് ഇന്ത്യ. ഭാഷയെ ചുറ്റിപ്പറ്റി പല ചർച്ചകളും നടക്കാറുണ്ട്. ഇപ്പോഴിതാ മറാത്തിയിൽ സംസാരിക്കാത്തതിന് ഒരാൾ സ്ത്രീയോട് ആക്രോഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
@gharkekalesh എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ താമസിക്കുന്നതിനാൽ മറാത്തിയിൽ സംസാരിക്കണമെന്ന് ഒരാൾ യുവതിയെ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, ഭാഷ അറിയില്ലെന്നും സംസാരിക്കാൻ നിർബന്ധിക്കരുതെന്നും യുവതി മറുപടി നൽകി. 'എനിക്ക് മറാത്തി സംസാരിക്കാൻ അറിയില്ല. ഞാൻ അത് സംസാരിക്കില്ല. എനിക്കത് അറിയില്ലെങ്കിൽ, ഞാൻ അത് സംസാരിക്കണമെന്ന് നിങ്ങൾ എന്തിന് വാശിപിടിക്കണമെന്ന് യുവതി ചോദിക്കുന്നു.
ഭാഷ അറിയില്ലെങ്കിൽ എന്തിനാണ് മഹാരാഷ്ട്രയിൽ താമസിക്കുന്നതെന്ന് യുവതിയോട് ഇയാൾ ചോദിക്കുന്നു. 'എനിക്ക് സ്വന്തമായൊരു വീട് ഇവിടെ ഉണ്ട്. ഞാൻ എന്റെ ഇഷ്ടത്തിനാണ് ഇവിടെ താമസിക്കുന്നത്'- യുവതി ഹിന്ദിയിൽ മറുപടി നൽകി. എവിടെയാണ് വീടെന്ന് ചോദിക്കുമ്പോൾ അത് എവിടെയെങ്കിലുമാകട്ടെയെന്ന് യുവതി പറഞ്ഞു.
ഇയാൾ വീണ്ടും യുവതിയെ മറാത്തി സംസാരിക്കാൻ നിർബന്ധിക്കുകയാണ്. 'ഞാൻ സംസാരിക്കില്ല. നീ എന്തു ചെയ്യും? എനിക്ക് ഇഷ്ടമുള്ള ഭാഷ ഞാൻ സംസാരിക്കും, എന്റെ വായ, എന്റെ ഇഷ്ടം'- യുവതി മറുപടി നൽകി.
ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. മിക്കവരും യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ചു. ഭാഷ പ്രധാനമാണെങ്കിലും ഇത്തരത്തിൽ ആരെയും ഉപദ്രവിക്കാൻ അധികാരമില്ലെന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.
Kalesh b/w a Marathi guy and lady over not speaking Marathi in Maharashtra
— Ghar Ke Kalesh (@gharkekalesh) May 12, 2025
pic.twitter.com/QFi9n6K96z
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |