ജീവിതശൈലി രോഗങ്ങൾ മലയാളികൾക്കിടയിൽ വളരെ സാധാരണയായി കണ്ട് വരുന്ന ഒരു കാലഘട്ടത്തിൽ ആണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്ത്യയിലെ പ്രധാന മരണകാരണങ്ങളിലൊന്ന് പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ ആണെന്ന ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണ്ടെത്തൽ നമ്മുടെ ഭക്ഷണ രീതികളുടെ പോരായ്മയാണ് ചൂണ്ടി കാണിക്കുന്നത്.
ഐ.സി.എം.ആറിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 23 ശതമാനം ആളുകളും പ്രമേഹരോഗികൾ ആണ്. ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിരക്കാണ് ഇത്. പൊതുവെ അരിയാഹാരം കൂടുതൽ ഉപയോഗിക്കുന്ന കേരളീയർ അവരുടെ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികളും മുതിർന്നവരും അവരുടെ ഭക്ഷണക്രമത്തിൽ അരിയാഹാരത്തിന് ഒപ്പം ചെറുധാന്യങ്ങളും ഫൈബർ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും ഉൾപ്പെടുത്തുന്നത് ഒരു പരിധിവരെ ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ സഹായകരമാകും. ആരോഗ്യം പ്രധാനം ചെയ്യുന്ന ഭക്ഷണശീലങ്ങൾ ചുറ്റും ഉണ്ടെന്നിരിക്കെ അവയോട് മുഖം തിരിക്കുന്നതിന് പകരം ഭക്ഷണക്രമത്തിൽ അവ ഉൾപെടുത്തേണ്ടത് നമുക്ക് അനിവാര്യമാണ്.
മലയാളികളുടെ മാറുന്ന ഭക്ഷണക്രമത്തെ ശക്തിപ്പെടുത്താനും ആരോഗ്യപരമായ ഭക്ഷണശീലങ്ങൾ കേരളത്തിൽ വ്യാപിപ്പിക്കാനുമുള്ള ലക്ഷ്യത്തോട്കൂടി ഡോ ഷാജൻ എബ്രഹാം 2010ൽ തുടങ്ങിയ സ്ഥാപനം ആണ് ഡോ ഫുഡ് ന്യൂട്രി (Dr Food Nutri). കുട്ടികൾക്കും, പ്രായമായവർക്കും, പ്രമേഹരോഗികൾക്കുമുള്ള റാഗിപ്പൊടി, കണ്ണങ്കായപ്പൊടി, നാടൻ നേന്ത്രക്കായ പൊടി, വിവിധ തരത്തിലുള്ള ഓട്സ്, തുടങ്ങിയ ആരോഗ്യപരമായ ഭക്ഷണ ഉത്പന്നങ്ങൾ തികച്ചും നാടൻ രീതിയിൽ നിർമ്മിച്ച് കേരളത്തിൽ എല്ലായിടത്തും വിതരണം ചെയ്യുന്ന സ്ഥാപനം ആണ് ഡോ ഫുഡ് ന്യൂട്രി.
ഡോ ഫുഡ് ന്യൂട്രി പ്രധാനമായും ഉത്‌പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങളും അവയുടെ സവിശേഷതകളും എന്തൊക്കെയാണെന്ന് നോക്കാം:
ഡോ ഫുഡ് ന്യൂട്രി നാച്ചുറൽ ബനാന പൗഡർ
ഡോ ഫുഡ് ന്യൂട്രി ദിയ പ്ളസ് (Dia Plus) (പ്രമേഹ രോഗികൾക്കായുള്ള സ്പെഷ്യൽ ഓട്സ്)
ഡോ ഫുഡ് ന്യൂട്രി സ്പ്രൗട്ടഡ്ഡ് റാഗി പൗഡർ
ഡോ ഫുഡ് ന്യൂട്രി മൾട്ടി ഗ്രേയ്ക്ക് ഓട്സ്
മലയാളികളുടെ തീൻ മേശയിൽ ആരോഗ്യത്തിനുതകുന്ന പോഷക സമൃദ്ധമായ ഭക്ഷണ ഉത്പന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡോ ഷാജൻ എബ്രഹാം തുടക്കമിട്ട Dr Food Nutri എന്ന സ്ഥാപനം കഴിഞ്ഞ 15 വർഷങ്ങൾ കൊണ്ട് ശാസ്ത്രീയമായ അടിത്തറ ഉള്ള ഉത്പന്നങ്ങൾ വഴി വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കി കഴിഞ്ഞു.
മലയാളികളുടെ നാടൻ ഭക്ഷണ ശീലങ്ങൾ കലർപ്പില്ലാതെ സാധാരണക്കാർക്കിടയിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് Dr Food Nutri യുടെ സ്ഥാപകനായ ഡോ ഷാജൻ എബ്രഹാം അഭിപ്രായപ്പെടുന്നത്. നിലവിൽ കേരളത്തിൽ മാത്രം വിപണനം ഉള്ള ഉത്പന്നങ്ങൾ ഇന്ത്യ മുഴുവൻ വ്യാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. Dr Food Nutri യുടെ ഉത്പന്നങ്ങൾ നിങ്ങളുടെ തൊട്ടടുത്തുള്ള സ്റ്റോറുകളിലും, ആമസോണിലും അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി Dr Food Nutri വെബ്സൈറ്റ് സന്ദർശിക്കുക www.drfoodnutri.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |