SignIn
Kerala Kaumudi Online
Monday, 23 June 2025 2.21 AM IST

അദാനി എത്തിയതോടെ തിരുവനന്തപുരം വിമാനത്താവളത്തിന് വച്ചടിവച്ചടി കയറ്റം, മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി

Increase Font Size Decrease Font Size Print Page
trivandrum-airport

തിരുവനന്തപുരം: 2024 ഏപ്രിൽ ഒന്നിനും 2025 മാർച്ച് 31 നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനമൊരുക്കി തിരുവനന്തപുരം വിമാനത്താവളം. എയർപോർട്ടിന്റെ ചരിത്രത്തിൽ ഒരു സാമ്പത്തികവർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2023-24 സാമ്പത്തിക വർഷത്തിലെ 4411,235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർദ്ധന. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്.


2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്. നിലവിൽ പ്രതിദിനം ശരാശരി 14,614 യാത്രക്കാരാണ് തിരുവനന്തപുരം വഴിഒമ്പത് ഇന്ത്യൻ നഗരങ്ങളിലേക്കും 14 വിദേശ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നത്.


2024-25 സാമ്പത്തിക വർഷത്തിൽ വിമാനത്താവളം ആകെ 33,316 സർവീസുകൾ കൈകാര്യം ചെയ്തു, 23-24 സാമ്പത്തിക വർഷത്തിലെ 31,342 സർവീസുകളിൽ നിന്ന് ഗണ്യമായ വർധനവാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതികവിദ്യയുടെ ഉപയോഗവും വഴി
യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും, പ്രവർത്തന മികവ് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

TAGS: TRIVANDRUM AIRPORT, ADANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.