റാന്നി: വൃദ്ധ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നിയിലാണ് സംഭവം. മുക്കാലുമൺ ചക്കുതറയിൽ സക്കറിയ മാത്യു (76), ഭാര്യ അന്നമ്മ മാത്യു (73) എന്നിവരാണ് മരിച്ചത്. സക്കറിയ കട്ടിലിൽ മരിച്ച നിലയിലും അന്നമ്മയെ ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സക്കറിയയുടെ മൃതദേഹത്തിന് പഴക്കമുണ്ട്. ഇവർ മാത്രമായിരുന്നു വീട്ടിൽ താമസം. ഏക മകൻ എറണാകുളത്താണ് ജോലി ചെയ്യുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |