സമൂഹ മാദ്ധ്യമങ്ങൾ തുറന്നാൽ നിരവധി വാർത്തകൾ ദിനംപ്രതി നാം കാണേണ്ടി വരും. പല വാർത്തകളും എത്രത്തോളം സത്യസന്ധമാണെന്നത് സ്വയം വിലയിരുത്തണം അല്ലാത്ത പക്ഷം വ്യാജ വാർത്തകളിൽ കുരുങ്ങി പോകാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഇപ്പോഴിതാ ജപ്പാനിൽ അധികം വൈകാതെ വലിയൊരു ഭൂകമ്പമുണ്ടാകുമെന്ന വ്യാജ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുന്നത്. ഇതിനെ തടുർന്ന് ഹോങ്കോംഗിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങുമെല്ലാം ക്യാൻസൽ ചെയ്തു. ജാപ്പനീസ് ട്രാവൽ ഏജൻസികളെയും എയർലൈൻസുകളെയുമാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. ഹോങ്കോംഗിൽ നിന്നാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ജപ്പാനിലേക്ക് എത്തിച്ചേരുന്നത്. 2024ൽ മാത്രം ഏകദേശം, 2.7 ദശലക്ഷം യാത്രക്കാരാണ് ജപ്പാനിൽ എത്തിയത്.
ഭൂകമ്പം എപ്പോഴാണ് ഉണ്ടാകാൻ പോകുന്നതെന്ന് കൃത്യമായി അറിയാൻ കഴിയില്ലെങ്കിലും പേടിപ്പെടുത്തുന്ന പ്രവചനങ്ങളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. പല പ്രവചനങ്ങളും മുൻപുണ്ടായ ഭൂകമ്പകളുടെ ദൃശ്യങ്ങളും അടിക്കുറുപ്പുകളുമെല്ലാം കോർത്തിണക്കിയാണ് പ്രചരിക്കുന്നത്. ഇത് കാണുമ്പോൾ സ്വാഭാവികമായും ജപ്പാനിലേക്ക് വരുന്നതിനെക്കുറിച്ച് ഒന്നു കൂടി ചിന്തിക്കേണ്ടി വരും. ജപ്പാനിൽ നേരിയതോ മിതമായതോ ആയ ഭൂകമ്പങ്ങൾ സാധാരണമാണ്, കർശനമായ കെട്ടിട നിയമങ്ങൾ വലിയ ഭൂകമ്പങ്ങളിൽ നിന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ തടയുന്നു.
എന്നാൽ 2011-ൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന്, സുനാമിയിൽ 18,500 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. സുനാമിയെ തുടർന്ന് ഫുകുഷിമ ആണവ നിലയത്തിൽ ഉണ്ടായ ദുരന്തം ഉൾപ്പെടെ രാജ്യത്തിന് പുതുമയല്ല. ഹോങ്കോംഗിൽ ഭൂകമ്പങ്ങൾ അപൂർവമായി മാത്രമേ അനുഭവപ്പെടാറുള്ളൂ. നിലവിലെ ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിൽ തീയതി, സമയം, സ്ഥലം എന്നിവ പ്രകാരം ഭൂകമ്പങ്ങൾ പ്രവചിക്കുന്നത് സാധ്യമല്ലെന്നാണ് കഴിഞ്ഞ മാസം, ടോക്കിയോയിലെ കാബിനറ്റ് ഓഫീസ് എക്‌സിൽ കുറിച്ചത്. ഭൂകമ്പത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് എന്നായിരുന്നു കാബിനറ്റ് ഉദ്യോഗസ്ഥന്റെ പ്രതികരണം. തെറ്റായ വിവരങ്ങൾ പ്രചരിക്കുമ്പൾ ചില ആളുകൾ എളുപ്പത്തിൽ പരിഭ്രാന്തരാകും. ജപ്പാനിലെ ഗവൺമെന്റ് പാനൽ "മെഗാക്വേക്ക്" ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഒരു പുതിയ കണക്ക് പുറത്ത് വിട്ടിരുന്നു. ഇതുമായി ബന്ധപെട്ട് ഉയർന്നു പ്രതികരിക്കുകയാണ് ജപ്പാനിലെ ആസാഹി ഷിംബൺ ദിനപത്രം.
ജപ്പാന് തെക്ക് കടലിനടിയിലെ നങ്കായ് ട്രഫിൽ അടുത്ത മൂന്ന് ദശകത്തിനുള്ളിൽ വലിയൊരു ഭൂകമ്പത്തിനുള്ള സാധ്യത 75 മുതൽ 82 ശതമാനം വരെ നേരിയ തോതിൽ വർദ്ധിച്ചതായി പാനൽ വ്യക്തമാക്കുന്നു. കാബിനറ്റ് ഓഫീസിൽ നിന്നുള്ള മാർച്ചിലെ കണക്ക്, സൂചിപ്പിക്കുന്നത് നങ്കായ് ട്രഫിലെ മെഗാക്വേക്കും സുനാമിയും ജപ്പാനിൽ 2,98,000 മരണങ്ങൾക്ക് കാരണമാകുമെന്നാണ്. ഈ കണക്ക് വിനോദസഞ്ചാരികളുടെ ഭയം വർദ്ധിപ്പിച്ചു. ഹോങ്കോംഗ് ആസ്ഥാനമായുള്ള ഗ്രേറ്റർ ബേ എയർലൈൻസ് ജപ്പാന്റെ തെക്കൻ ടോകുഷിമ മേഖലയിലേക്കുള്ള വിമാന സർവീസുകൾ കുറച്ചതായും ടൂറിസം ഉദ്യോഗസ്ഥൻ പറഞ്ഞു.
മിയാഗിയുടെ വടക്കൻ മേഖലയിലെ സെൻഡായിലേക്കുള്ള വിമാന സർവീസുകളും എയർലൈൻ വെട്ടി ചുരുക്കി. സോഷ്യൽ മീഡിയയിലെ അശാസ്ത്രീയ കിംവദന്തികൾ ടൂറിസത്തെ ബാധിക്കുന്നുണ്ടെങ്കിൽ, അത് വലിയൊരു പ്രശ്‌നമായി മാറും.
ജപ്പാൻ നാഷണൽ ടൂറിസം ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, മാർച്ചിൽ ഹോങ്കോംഗ് സന്ദർശകരുടെ എണ്ണം 208,400 ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 10 ശതമാനം കുറവാണ്. എന്നാൽ ഈ വർഷം മാർച്ചിന് പകരം ഏപ്രിൽ പകുതിയോടെ ആരംഭിച്ച ഈസ്റ്റർ അവധിയാണ് ഈ ഇടിവിന് കാരണമെന്ന് അവർ പറയുന്നു.
ഹോങ്കോംഗ് ആസ്ഥാനമായുള്ള EGL ടൂറിസത്തിന് ജപ്പാനിലേക്കുള്ള ഉപഭോക്താക്കളിൽ വലിയ രീതിയിലുള്ള കുറവുണ്ടായിട്ടില്ലെന്ന് അവരുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീവ് ഹ്യൂൻ ക്വോക്ക്-ചുൻ പറഞ്ഞു. എന്നാൽ പല ഹോട്ടലുകളിലും അടുത്തിടെ ഉണ്ടായ ഹോട്ടൽ ബുക്കിങ്ങുകളിൽ ഹോങ്കോംഗിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കുറവാണെന്നാണ് കാണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |