ചങ്ങനാശേരി: ആത്മീയ അടിത്തറയിലൂടെ മാത്രമേ ഭൗതികമായി വളരാൻ സാധിക്കൂവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചങ്ങനാശേരി യൂണിയന്റെ ശ്രീനാരായണ ധർമ വിചാര മഹായജ്ഞത്തിന്റെ ദീപപ്രകാശനം ആനന്ദാശ്രാമത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ധർമ പ്രചാരണത്തിന് മഹായജ്ഞത്തിന്റെ പ്രാധാന്യം വലുതാണ്. ഗുരുധർമം സാധാരണക്കാർക്ക് അറിയാൻ മറ്റ് യൂണിയനുകളിലേയ്ക്കും മഹായജ്ഞം പോലുള്ള പവിത്രമായ ചടങ്ങുകൾ വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ നന്ദിയും പറഞ്ഞു. യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റേയും സാരഥ്യത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളിയെ ഗിരീഷ് കോനാട്ട്, സുരേഷ് പരമേശ്വരൻ, പി.എം ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഹാരവും പുഷ്പ കിരീടവും അണിയിച്ചു. കുമരകം ഗോപാലൻ തന്ത്രിയും വെള്ളാപ്പള്ളിക്ക് ആദരവ് നൽകി. സ്വാമി വിശുദ്ധാനന്ദയാണ് യജ്ഞത്തിന്റെ മുഖ്യാചാര്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |