കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസികൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. മുവാറ്റുപുഴ സ്വദേശി ഗീതുവിന്റെ ബാഗിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദുബായ് വിമാനത്തിൽ പോകാനെത്തിയതായിരുന്നു യുവതി.
44 ലക്ഷം ഇന്ത്യൻ കറൻസിയുടെ മൂല്യം വരുന്ന സൗദി റിയാലാണ് ബാഗിൽ നിന്നും പിടിച്ചെടുത്തത്. വിദേശ കറൻസി എവിടെ നിന്നും ലഭിച്ചതാണെന്നും ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും വിശദമായി അന്വേഷിച്ച് വരികയാണ്. ചെക്ക് ഇൻ ബാഗേജിനകത്ത് അലുമിനിയം ഫോയിൽ പാളികൾക്കുള്ളിൽ അതിവിദഗ്ധമായാണ് പണം ഒളിപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |