മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന ക്യാപ്‌ടൻ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബയ് ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ). വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നൽകിയാണ് ആദരവ്. താരത്തിന്റെ മാതാപിതാക്കളാണ് ഇത് അനാവരണം ചെയ്‌തത്. ഇതോടെ വാങ്കഡെ സ്റ്റേഡിയത്തിൽ പവലിയൻ ലെവൽ മൂന്ന് ഇനി രോഹിത് ശർമ സ്റ്റാൻഡ് എന്ന് അറിയപ്പെടും.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുൻ കേന്ദ്ര മന്ത്രിയും അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ മുൻ അദ്ധ്യക്ഷനുമായ ശരദ് പവാർ തുടങ്ങിയ നിരവധി പ്രമുഖരുടെയും മുംബയ് ക്രിക്കറ്റ് അസോസിയേഷൻ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് രോഹിത് ശർമ സ്റ്റാൻഡ് അനാച്ഛാദനം ചെയ്‌തത്. വാങ്കഡെ സ്റ്റേഡിയത്തിൽ മുംബയ് ഇന്ത്യൻസ് ടീം ഒന്നാകെ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി എത്തിയിരുന്നു. മകന്റെ പേരിലുള്ള രോഹിത് ശർമ സ്റ്റാൻഡ് അനാച്ഛാദനം ചെയ്‌തപ്പോൾ മാതാപിതാക്കളുടെയും ഭാര്യ റിതികയുടെ കണ്ണുകൾ അഭിമാനവും സന്തോഷവും കൊണ്ട് നിറഞ്ഞു.
#WATCH | Mumbai | Rohit Sharma stands unveiled at Wankhede stadium. Indian ODI men's cricket team captain Rohit Sharma and his family, Maharashtra CM Devendra Fadnavis, NCP-SCP chief Sharad Pawar, and others, are also present.
— ANI (@ANI) May 16, 2025
The Mumbai Cricket Association (MCA) is formally… pic.twitter.com/K39kSfRkCY
അതേസമയം, മുൻ ബിസിസിഐ, എംസിഎ പ്രസിഡന്റിനോടുള്ള ആദരസൂചകമായി ഗ്രാൻഡ് സ്റ്റാൻഡ് ലെവൽ മൂന്ന് ശരദ് പവാർ സ്റ്റാൻഡ് എന്നും ഗ്രാൻഡ് സ്റ്റാൻഡ് ലെവൽ നാല്, അജിത് വഡേക്കർ സ്റ്റാൻഡ് എന്നും പുനഃർനാമകരണം ചെയ്‌തു. കൂടാതെ എംസിഎ മുൻ പ്രസിഡന്റ് അമോൽ കാലെയുടെ സ്‌മരണക്കായി ഒരു പുതിയ ഓഫീസ് ലോഞ്ചും തുറന്നു.
'കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണ് ക്രിക്കറ്റ്. ഇന്ന് ക്രിക്കറ്റിലെ മഹാന്മാരുടെ പേരിനൊപ്പം എന്റെ പേരും ഉൾപ്പെടുത്താൻ സാധിച്ചു. വാക്കുകൾ കൊണ്ട് പറയാനാകുന്നതല്ല ഈ നിമിഷം', എന്നാണ് രോഹിത് ശർമ ചടങ്ങിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |