ഷൂട്ടിംഗിൽ കാമറയ്ക്കുമുന്നിൽ യഥാർത്ഥത്തിൽ മൂത്രമൊഴിക്കാമോ എന്ന് സംവിധായകൻ ചോദിച്ചെന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി. ബോളിവുഡ് നടി ജാങ്കി ബോഡിവാലയുടേതാണ് വെളിപ്പെടുത്തൽ. അജയ് ദേവ്‌ഗണിന്റെ ശൈത്താൻ എന്ന ചിത്രത്തിലൂടെയാണ് ജാങ്കി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
വികാസ് ബാൽ സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങി ചിത്രമാണ് ശൈത്താൻ. ഇത് വൻ വിജയവുമായിരുന്നു. അജയ് ദേവ്ഗൺ, മാധവൻ, ജ്യോതിക, ജാൻകി ബൊഡിവാലാ എന്നിവരായിരുന്നു അഭിനേതാക്കൾ. വശ് എന്ന ഗുജറാത്തി ഹൊറർ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ശൈത്താൻ. ജാൻകി ബൊഡിവാലയായിരുന്നു ഗുജറാത്തി ചിത്രത്തിലും പ്രധാനവേഷത്തിലെത്തിയത്. വശിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് ജാൻകി വെളിപ്പെടുത്തിയത്.
വശിന്റെ നിർമാണവേളയിൽ താൻ നിരവധി വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്തുവെന്നും ചിത്രത്തെയും സീനുകളെയും കുറിച്ച് ചർച്ചചെയ്യുന്ന ആ വേളയിലാണ് ക്യാമറയ്ക്കുമുന്നിൽ യഥാർത്ഥത്തിൽ മൂത്രമൊഴിക്കാനാവുമോ എന്ന് സംവിധായകൻ ചോദിച്ചതെന്നുമാണ് ജാങ്കി പറയുന്നത്.
'സിനിമയിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം വസ്ത്രത്തിൽ മൂത്രമൊഴിക്കുന്ന ഒരു സീനുണ്ട്. സീനുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിടെ അച്ഛൻ കഥാപാത്രവുമാെത്തുള്ള രംഗത്തിന് കൂടുതൽ പൂർണത കൈവരണമെങ്കിൽ ആ രംഗം ക്യാമറാ ടെക്നിക്കുകളുടെ സഹായമില്ലാതെ യഥാർത്ഥത്തിൽ ചെയ്യാനാവുമോ എന്ന് സംവിധായകൻ കൃഷ്ണദേവ് യാഗ്നിക് എന്നോട് ചോദിച്ചു. നിങ്ങൾക്ക് ഇത് യഥാർത്ഥമായി ചെയ്യാൻ കഴിയുമോ? മൂത്രമൊഴിക്കുന്ന രംഗം വലിയ സ്വാധീനം ചെലുത്തും എന്നാണ് സംവിധായകൻ പറഞ്ഞത്. സംവിധായകൻ വളരെ നല്ല വ്യക്തിയാണ്. ആദ്യം അല്പം കൺഫ്യൂഷൻ ഉണ്ടായിരുന്നെങ്കിലും ഞാൻ സമ്മതിച്ചു. ശരിക്കുപറഞ്ഞാൽ ആ സീൻ കാരണമാണ് ഞാൻ സിനിമ ചെയ്യാൻ സമ്മതിച്ചതുതന്നെ. ആരും ഇതുവരെ ചെയ്യാത്ത ഒരു കാര്യം സ്ക്രീനിൽ ചെയ്യാൻ അവസരം കിട്ടുമല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷേ, പിന്നീട് ആ ആശയം സിനിമയിൽ നിന്ന് ഒഴിവാക്കി. ചിത്രീകരണത്തിനിടെ ഒരുപാട് റീടേക്കുകൾ എടുക്കേണ്ടിവരും. അപ്പോഴെല്ലാം മൂത്രമൊഴിക്കുന്നത് മനുഷ്യ സാദ്ധ്യമല്ലല്ലോ. അതിനാൽത്തന്നെ മനസിൽ കണ്ടതുപോലുള്ള ഒരു ഇംപാക്ട് സീനിൽ ഉണ്ടാവണമെന്നില്ല. ഇത് മനസിലാക്കി പകരം വഴി കണ്ടെത്തുകയായിരുന്നു'-നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |