SignIn
Kerala Kaumudi Online
Saturday, 21 June 2025 2.07 PM IST

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നു

Increase Font Size Decrease Font Size Print Page
audio-launch

ഫ്രാഗ്രന്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള " എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ഐഎംഎ ഹാളിൽ വളരെ വിപുലമായ ചടങ്ങിൽ വച്ച് നിർവഹിച്ചു. പ്രശസ്ത നടൻ ദിലീപ്, സംവിധായകൻ ബ്ലെസി എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.


മനോജ്.കെ.ജയൻ, ജോണി ആന്റണി, സിജു വിൽസൻ, ഷറഫുദ്ദീൻ,ശബരീഷ് വർമ്മ,നായകൻ രഞ്ജിത്ത് സജീവൻ,നായിക സാരംഗി ശ്യാം,സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ, ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക|സംവിധായകൻ അരുൺ ഗോപി, ഹാരിസ് ദേശം തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


'' ഉപചാരപൂർവ്വം ഗുണ്ട ജയൻ "എന്ന ചിത്രത്തിനുശേഷം രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള " എന്ന ചിത്രത്തിന്റെ ജോണി ആന്റണി,ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി,മനോജ് കെ യു,സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള,മൂസി,ചാന്ദിനി,മെരീസ,അഖില അനോകി തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു. എഡിറ്റർ-അരുൺ വൈഗ.ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ.


വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്സ്, ഈരാറ്റുപേട്ട,വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള " മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്. അഡ്വർടൈസിംഗ് - ബ്രിങ്ഫോർത്ത്.

TAGS: UNITED KINGDOM OF KERALA, NEWMOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.