ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനുശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. രഞ്ജിത്ത് സജീവാണ് ചിത്രത്തിലെ നായകൻ. ട്രെയിലറിൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെ രാഷ്ട്രീയവും, കുടുംബ പശ്ചാത്തലവും ഒരു പോലെ കാണിക്കുന്നുണ്ട്. ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രം മേയ് 23നാണ് തിയേറ്ററുകളിൽ എത്തുന്നത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് 'യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരള' നിർമ്മിക്കുന്നത്. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. സംവിധായകന്റെ മുന്‍ സിനിമകളിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരളയുടെ ട്രെയിലറിൽ കാണുന്നത്.
ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായാണ് യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരളയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
രഞ്ജിത്ത് സജീവിനെ കൂടാതെ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകരുന്നു. എഡിറ്റർ - അരുൺ വൈഗ. ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, കല - സുനിൽ കുമരൻ, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-മെൽവി ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്സ്. അഡ്വർടൈസിംഗ് - ബ്രിങ് ഫോർത്ത്. പി ആർ ഒ- അരുൺ പൂക്കാടൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |