ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലും പിന്നാലെയുണ്ടായ പാകിസ്ഥാനുമായുള്ള സംഘർഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് കേന്ദ്രസർക്കാരിനോട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകര കേന്ദ്രങ്ങൾക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തിൽ പാകിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറിന്റെ വീഡിയോ പങ്കുവച്ചായിരുന്നു രാഹുലിന്റെ ചോദ്യം. തന്റെ എക്സ് പേജിലൂടെയാണ് രാഹുൽ പ്രതികരിച്ചത്.
പാകിസ്ഥാനെ ഇന്ത്യൻ നീക്കം അറിയിച്ചത് കുറ്റകാരമാണെന്നും രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ ഭീകര കേന്ദ്രങ്ങളെല്ലാം തകർത്ത ശേഷമാണ് സെെനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നൽകിയതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. ഏപ്രിൽ 22നാണ് നാടിനെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണം നടന്നത്. 26 നിരപരാധികളുടെ ജീവനാണ് നഷ്ടായത്. ഇതിന് കൂട്ടുനിന്ന ഒമ്പത് പാക് ഭീകരകേന്ദ്രങ്ങളാണ് മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സെെന്യം തകർത്ത് തരിപ്പണമാക്കിയത്.
Informing Pakistan at the start of our attack was a crime.
— Rahul Gandhi (@RahulGandhi) May 17, 2025
EAM has publicly admitted that GOI did it.
1. Who authorised it?
2. How many aircraft did our airforce lose as a result? pic.twitter.com/KmawLLf4yW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |