SignIn
Kerala Kaumudi Online
Saturday, 21 June 2025 2.48 PM IST

താലികെട്ടിയതിന് പിന്നാലെ കുഴഞ്ഞുവീണു; ഹൃദയാഘാതത്തെ  തുടർന്ന്  വരൻ  മരിച്ചു

Increase Font Size Decrease Font Size Print Page
pravin

ബംഗളൂരു: വധുവിന്റെ കഴുത്തിൽ താലികെട്ടിയതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് വരൻ മരിച്ചു. കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിലാണ് സംഭവം നടന്നത്. 25കാരനായ പ്രവീണാണ് മരിച്ചത്. താലികെട്ടിയതിന് ഏതാനും മിനിറ്റുകൾക്ക് പിന്നാലെ വരൻ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മദ്ധ്യപ്രദേശിൽ ഒരു വിവാഹത്തിലെ സംഗീത് ചടങ്ങിന്റെ ഭാഗമായി നൃത്തം അവതരിപ്പിക്കുന്നതിനിടെ 23കാരി ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഒരു റിസോർട്ടിലായിരുന്നു സംഭവം. ഇൻഡോർ സ്വദേശിനിയായ പരിണിത ജെയിനാണ് മരിച്ചത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വിദിഷയിൽ എത്തിയതായിരുന്നു യുവതി. 200 അതിഥികൾ പങ്കെടുത്ത ഹൽദി പരിപാടിയിൽ പരിണിത നൃത്തം ചെയ്യുന്നതിനിടയിലാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

ഒരു ഹിന്ദി ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയായിരുന്ന യുവതി പെട്ടെന്ന് തളർന്ന് വീഴുകയായിരുന്നു. എത്തിയ അതിഥികളുടെ കൂട്ടത്തിൽ ഒരു ഡോക്ടറുമുണ്ടായിരുന്നു. പരിണിതയ്ക്ക് പ്രഥമ ശ്രുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എംബിഎ ബിരുദധാരിയായ പരിണിത ഇൻഡോറിലെ തുകോഗഞ്ചിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. യുവതിയുടെ സഹോദരൻ 12 വയസുളളപ്പോൾ ഹൃദയാഘാതം സംഭവിച്ച് മരിച്ചിട്ടുണ്ടെന്നാണ് വിവരം.

TAGS: NEWS 360, NATIONAL, NATIONAL NEWS, DIES, HEART ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.