ന്യൂഡൽഹി: സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസ് സര്‍വീസുകളുടെ ശ്രേണിയിൽ വരുന്ന ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്‌പ്രസ്. വന്ദേഭാരത് ഹിറ്റായതിന് പിന്നാലെയാണ് ഇവ എത്തിയത്. വന്ദേ സാധാരണ്‍ എന്നായിരുന്നു ആദ്യ പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം പേര് മാറ്റി അമൃത് ഭാരത് എക്സ്പ്രസ് എന്നാക്കി മാറ്റുകയായിരുന്നു. ഇപ്പോഴിതാ അമൃത് ഭാരത് എക്‌സ്‌പ്രസിന്റെ പുതിയ പതിപ്പ് എത്തുകയാണ്. അമൃത് ഭാരത് 2.2 എന്ന് പേരിട്ടിരിക്കുന്ന ട്രെയിനിന്റെ നിർമാണം നിലവിൽ ചെന്നൈയിലും കപൂർത്തലയിലും പുരോഗമിക്കുകയാണ്.
അമൃത് ഭാരത് 1, 2 എന്നിവയിൽ നിന്ന് വ്യത്യസ്തമായി എസി കോച്ചുകളുമായാണ് അമൃത് ഭാരത് 2.2 എത്തുന്നത്. ദീർഘദൂര യാത്രകൾക്കായി രൂപകൽപന ചെയ്തവയാണ് അമൃത് ഭാരത് എക്‌സ്‌പ്രസുകൾ. 110 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനിന് ഒറ്റയടിക്ക് 800 കിലോമീറ്റർ ദൂരംവരെ ഓടാൻ കഴിയും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നൂറ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേയുടെ തീരുമാനം. ആദ്യഘട്ടത്തിൽ കേരളവും പരിഗണനയിലുണ്ടെന്നാണ് വിവരം.
മുന്നിലും പിന്നിലും എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്ന ട്രെയിനില്‍ പുഷ്-പുള്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വളരെ പെട്ടെന്ന് വേഗത കൂട്ടാനും വളരെ പെട്ടെന്ന് ബ്രേക്കിംഗ് നടത്താനും പുഷ്- പുള്‍ സാങ്കേതിക വിദ്യ സഹായിക്കുന്നു. കുലുക്കം അനുഭവപ്പെടാതിരിക്കാന്‍ സെമി പെര്‍മനെന്റ് കപ്ലറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. എല്ലാ സീറ്റിന് സമീപവും ചാര്‍ജിംഗ് പോയിന്റ് സൗകര്യം ലഭ്യമാണ്. ഭിന്നശേഷിക്കാര്‍ക്കായി തയ്യാറാക്കിയ പ്രത്യേക ശുചിമുറിയാണ് മറ്റൊരു സവിശേഷത. ഇതിനായി പ്രത്യേക വാതിലുകളും റാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സ്ഥലം, എമർജൻസി റെസ്‌പോൺസ് എന്നിവയും അമൃത് ഭാരത് എക്‌സ്‌പ്രസുകളുടെ പ്രത്യേകതകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |