കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടിത്തം. ഫയർഫോഴ്സും നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് വലിയോ തോതിൽ പുക ഉയരുന്നുണ്ട്. ഈ സ്ഥലത്തേക്കുള്ള വാഹനഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. തീപിടിച്ച കെട്ടിടത്തിന് സമീപത്ത് ഒട്ടേറെ തുണിക്കടകളുണ്ട്. അവിടേക്ക് തീ വ്യാപിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്സ്. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലെ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |