തമിഴ് നടൻ രവി മോഹനും മുൻ ഭാര്യ ആർതിയുമായുളള വേർപിരിയൽ വാർത്തകളും അതുമായി ബന്ധപ്പെട്ട് ആർതിയുടെ മാതാവിന്റെ പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതാണ്. ഇതിനിടെ രവി മോഹനും ഗായികയായ കെനീഷ ഫ്രാൻസിസും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോഴിതാ ഗായികയായ സുചിത്ര, രവി മോഹന്റെ വിവാഹമോചനത്തെക്കുറിച്ചുളള ചില വിവാദ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ഹോളിവുഡ് എന്റർടെയ്‌ൻമെന്റ് എന്ന തമിഴ് യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
രവി മോഹനും ആർതിയും വേർപിരിയാൻ കാരണം തമിഴ് നടൻ ധനുഷാണെന്നാണ് സുചിത്ര പറഞ്ഞത്.'രവി മോഹനുമായുളള വിവാഹത്തിന് മുമ്പ് ആർതി മറ്റൊരാളായിരുന്നു. വിവാഹത്തിനുശേഷം അവരുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ വന്നു. രവി മോഹൻ ഷൂട്ടിംഗിന് പോകുമ്പോൾ ആർതി പാർട്ടികൾക്കൊക്കെ പോകുമായിരുന്നു. അവിടെ വച്ച് ആർതി ധനുഷിനെ കണ്ടുമുട്ടുമായിരുന്നു. അങ്ങനെ ഇരുവരും അടുപ്പത്തിലായി. ഇതെല്ലാം അറിഞ്ഞതിനു ശേഷമാണ് രവി മോഹൻ ആർതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഇപ്പോൾ ആർതി കുട്ടികളെ ഉപയോഗിച്ച് രവി മോഹനെ ഭീഷണിപ്പെടുത്തുകയാണ്. ആർതിയെ മാത്രമാണ് ഉപേക്ഷിക്കുന്നതെന്നും കുട്ടികളെ ഉപേക്ഷിച്ചിട്ടില്ലെന്നും രവി മോഹൻ മുമ്പ് പറഞ്ഞിട്ടുണ്ട്. മക്കളെ കാണാന്‍ ആർതി, രവി മോഹനെ അനുവദിക്കുന്നില്ല. അതുകൊണ്ട് സ്‌കൂളിലെത്തി കുട്ടികളെ കാണാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇതറിഞ്ഞ ആർതി സെക്യൂരിറ്റികൾക്കൊപ്പമാണ് കുട്ടികളെ സ്‌കൂളിൽ അയക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സഹതാപം പിടിച്ചുപറ്റാനാണ് അവർ ശ്രമിക്കുന്നത്. രവി മോഹനെയും കെനിഷയെയും കുറിച്ച് മോശം കാര്യങ്ങൾ പറയാൻ അവർ യൂട്യൂബ് ചാനലുകൾക്ക് പണം നൽകുന്നുണ്ട്. കെനിഷ നിഷ്‌കളങ്കയാണ്. രവി മോഹനും കെനിഷയും ഇപ്പോൾ പ്രണയത്തിലാണ്'- സുചിത്ര ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |