കഴിഞ്ഞ കുറച്ചുകാലങ്ങളായി തമിഴ് നടൻ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. നാൽപ്പത്തിയേഴുകാരനായ വിശാൽ നടി സായ് ധൻഷികയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
നടികർ സംഘത്തിന്റെ (തമിഴ് ചലച്ചിത്ര അഭിനേതാക്കളുടെ അസോസിയേഷൻ) ജനറൽ സെക്രട്ടറിയാണ് വിശാൽ. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ താൻ വിവാഹം കഴിക്കൂവെന്നായിരുന്നു നടൻ മുമ്പ് പറഞ്ഞത്.
നടികർ സംഘത്തിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഒരു അഭിമുഖത്തിൽ നടനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. 'അതെ, ഞാൻ ആളെ കണ്ടെത്തി. വിവാഹത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ പ്രഖ്യാപിക്കും.'- എന്നാണ് നടൻ പറഞ്ഞത്.
ഇതിനുപിന്നാലെയാണ് നടി സായ് ധൻഷികയും വിശാലും വിവാഹിതരാകാൻ പോകുന്നുവെന്ന രീതിയിൽ കിംവദന്തികൾ ഉയർന്നത്. സായ് ധൻഷിക നായികയായ സിനിമയുടെ പ്രീ റിലീസ് പരിപാടിയിൽവച്ച് ഇരുവരും വിവാഹത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് സൂചന. മാസങ്ങൾക്ക് മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
വിവാഹനിശ്ചയം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. മുമ്പ് വരലക്ഷ്മി ശരത്കുമാറടക്കം നിരവധി നടിമാരുടെ പേര് വിശാലിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. അടുത്തിടെ വില്ലുപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വിശാൽ ബോധരഹിതനായത് വാർത്തകളിൽ ഇടം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |