മുംബയ്: രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. മുംബയിലെ മാൽവാനിയിലാണ് സംഭവം നടന്നത്. 30കാരിയായ അമ്മ നോക്കിനിൽക്കെയാണ് 19കാരനായ കാമുകൻ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പീഡനത്തിന് പിന്നാലെ അവശനിലയിലായ കുട്ടിയെ ഞായറാഴ്ച രാത്രി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പരിശോധനയ്ക്കിടെ പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുകൾ കണ്ടെത്തിയ ഡോക്ടർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയും അച്ഛനും മൂന്ന് വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു. ഞായറാഴ്ച രാത്രിയാണ് അമ്മയും കാമുകനും കുട്ടിയെ മാൽവാനിയിലെ ജങ്കല്യാൻ നഗറിലെ ഒരു ആശുപത്രിയിൽ എത്തിച്ചത്. കുട്ടിക്ക് അപസ്മാരം ഉണ്ടെന്നും പെട്ടെന്ന് ശ്വാസം എടുക്കുന്നത് നിർത്തിയെന്നുമാണ് അമ്മ ഡോക്ടറോട് പറഞ്ഞത്.
എന്നാൽ ഡോക്ടർ നടത്തിയ പരിശോധനയിൽ കുട്ടി മരിച്ചതായി കണ്ടെത്തി. തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. പിന്നാലെ പൊലീസ് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിച്ചു. ബലാത്സംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി 19കാരനുമായി ഈ സ്ത്രീ ബന്ധത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |