SignIn
Kerala Kaumudi Online
Tuesday, 17 September 2019 5.57 PM IST

മുടിവെട്ടാൻ കയറുമ്പോൾ അവിടെ ഉപയോഗിക്കുന്ന ഇലക്ട്രിക് റേസർ ശ്രദ്ധിച്ചിട്ടുണ്ടോ ? ഡോക്ടറുടെ കുറിപ്പ് 

beauty-parkour-

ചെറുഗ്രാമങ്ങളിൽ വരെ പഴയ ബാർബർ ഷോപ്പുകൾ ബ്യൂട്ടിപാർലറുകളായി മാറുകയാണ്. മുടിവെട്ടുക എന്ന ആവശ്യത്തിനുമപ്പുറം ശരീര സൗന്ദര്യം വർദ്ധിപ്പിക്കുവാനുള്ള നിരവധി പാക്കേജുകൾ നിരത്തിയാണ് യുവ തലമുറയെ ഇവിടങ്ങളിലേക്ക് ആകർഷിക്കുന്നത്. മുടി വെട്ടാൻ മുഖം വെളുപ്പിക്കാൻ മുഖത്തെ അനാവശ്യ രോമങ്ങൾ കളയാൻ അങ്ങനെ എന്തിനും ഏതിനും ബ്യൂട്ടിപാർലറുകൾ തേടി പോകുന്നവരാണ് മലയാളികൾ. എന്നാൽ ഇത്തരത്തിൽ ബ്യൂട്ടിപാർലറുകൾ സന്ദർശിക്കുമ്പോൾ അവിടെ ഉപയോഗിക്കുന്ന ഇലക്ട്രിക് റേസർ ഒന്നു ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുകയാണ് ഡോക്ടർ സുൽഫി നൂഹു. നമുക്ക് മുൻപ് മറ്റാർക്കെങ്കിലും ഉപയോഗിച്ച ശേഷം ശുദ്ധീകരണ പ്രക്രിയ ഇല്ലാതെ വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ബ്യൂട്ടിപാർലറുകളിൽ സാധാരണ ഉപയോഗിക്കുന്ന പുതിയ ബ്ലേഡ് മതിയെന്ന് അവരോട് ആവശ്യപ്പെടുന്നതാണ് ബുദ്ധിയെന്ന് ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഇതു പോലെ ബ്ലാക്ക് ഹെഡ് മാറ്റുവാനായി ഉപയോഗിക്കുന്ന ബ്ലാക്ക് ഹെഡ് റിമൂവറും വേണ്ട വിധത്തിൽ ശുദ്ധീകരിക്കാതെ അടുത്തയാളിന് ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതാണ്. പത്തു മിനിട്ടെങ്കിലും വെട്ടി തിളക്കുന്ന വെള്ളത്തിൽ മുക്കി ശുചീകരിച്ചില്ലെങ്കിൽ ഈ ഉപകരണങ്ങൾ അപകടം തരുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. കരളിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ ബാധിക്കുവാൻ സാദ്ധ്യതയേറെയാണ്. ഇതുകൂടാതെ എയ്ഡ്സ് വരാനുള്ള സാദ്ധ്യത പോലും തള്ളിക്കളയാൻ കഴിയുകയില്ല.

ബ്യൂട്ടിപാർലറിൽ പോകുമ്പോൾ നമ്മുടെ ശരീരത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ആവശ്യമാണ്. ഇതല്ലെങ്കിൽ സ്വന്തം ഇലക്ട്രിക് റേസർ , സ്വന്തം ബ്ലാക്ക് ഹെഡ് റിമൂവർ അണുവിമുക്തമാക്കി കൊണ്ടുപോകണം. സുന്ദരനും സുന്ദരിയും ആയിക്കോളൂ കൂടെ അൽപ്പം കരുതൽ കൂടി വേണമെന്ന് ഡോ. സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

മുടി വെട്ടും മുൻപ്‌❗
===============
ഓണമോക്കെ അല്ലേ ഒന്ന് സുന്ദരനും സുന്ദരിയും ഒക്കെ ആയി കളയാം എന്ന് കരുതുന്നതിന് മുൻപ് ചിലതൊക്കെ അറിഞ്ഞിരുന്നാൽ നന്ന്‌.

കേരളത്തിൽ അങ്ങോളമിങ്ങോളം ഇന്ന് ബ്യൂട്ടി പാർലറുകൾ നിറയെ ഉണ്ട്. മുടി വെട്ടാൻ മുഖം വെളുപ്പിക്കാൻ മുഖത്തെ അനാവശ്യ രോമങ്ങൾ കളയാൻ എന്തിനും ഏതിനും ഇന്ന് ബ്യൂട്ടിപാർലറുകൾ നിരവധി.

അവിടേക്ക് പോയാൽ മുഖത്ത് മുടിയിൽ പ്രകടമായ വ്യത്യാസങ്ങൾ അവർ നൽകും തിളങ്ങുന്ന മുഖം വടിവൊത്ത പുരികങ്ങൾ നല്ല സ്റ്റൈലൻ താടി , ബ്ലാക്ക് ഹെഡ് ഇല്ലാത്ത കറുത്ത പാടുകൾ ഇല്ലാത്ത മുഖം, അങ്ങനെ എന്തും നൽകും .

മലയാളികൾ സ്ത്രീപുരുഷഭേദമന്യേ ബ്യൂട്ടിപാർലറുകളിൽ കടന്നുചെന്ന് സുന്ദരനും സുന്ദരിയും ഒക്കെയായി പുറത്തുവരുന്നത് ഒരു കാഴ്ചയെയല്ല.

അങ്ങനെ ചെയ്യുന്നതിനുമുൻപ് ചിലതൊക്കെ നല്ലവണ്ണം അറിഞ്ഞിരിക്കണം.

അടുത്ത തവണ മുടി വെട്ടാൻ പോകുമ്പോൾ ഉപയോഗിക്കുന്ന ഇലക്ട്രിക് റേസർ ഒന്ന് ശ്രദ്ധിക്കണം.
തൊട്ടുമുൻപ് മറ്റാർക്കും ഉപയോഗിച്ചശേഷം ശുദ്ധീകരണ പ്രക്രിയ ഇല്ലാതെ നിങ്ങൾക്ക് അവർ ഉപയോഗിക്കുന്നില്ല എന്നു ഉറപ്പാക്കിക്കോളൂ.

സാധാരണ ഉപയോഗിക്കുന്ന പുതിയ ബ്ലേഡ് മതി എന്നു അവരോടു ആവശ്യപ്പെടുന്നതാണ് ബുദ്ധി.

ബ്ലാക്ക് ഹെഡ് മാറ്റുവാനായി നീളമുള്ള ഉള്ള മൂർച്ചയുള്ള ഒരു ബ്ലാക്ക് ഹെഡ് റിമൂവർ ഉപയോഗിക്കാറുണ്ട്.

തൊട്ടുമുൻപ് ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്ന ആർക്കോ ഉപയോഗിച്ച അതേ ബ്ലാക്ക് ഹെഡ് റിമൂവ് നിങ്ങൾക്കും അവർ ഉപയോഗിക്കുന്നു .

മിനിമം പത്തു മിനിറ്റ് വെട്ടി തിളക്കുന്ന വെള്ളത്തിൽ മുക്കി ശുചീകരിച്ചില്ലെങ്കിൽ ഈ ഉപകരണങ്ങൾ അപകടം തരും .

ആദ്യം ഹെപ്പറ്റൈറ്റിസ്-ബി .

ഇത് കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് .ഒരുപക്ഷേ പക്ഷേ എച്ച്ഐവി രോഗബാധയെ കാൾ വളരെ എളുപ്പം നമ്മുടെ ശരീരത്തിലേക്ക് കടന്നു വരാൻ സാധ്യതയുള്ള ഒരു രോഗം.

നിങ്ങളുടെ ശരീരത്തിൽ ,നിങ്ങളുടെ മുഖത്ത്, ബ്ലാക്ക് ഹെഡ് റീമൂവർ ആയോ ഇലക്ട്രിക് റേസർ ആയോ അണുവിമുക്തമാക്കാത്ത, അതായത് രോഗം ബാധിച്ച,അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് കാരിർ ആയ വ്യക്തിക്കു ഉപയോഗിച്ചതിന് ശേഷം ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് വരാനുള്ള സാധ്യത വളരെ വളരെ കൂടുതൽ.

ഹെപ്പറ്റൈറ്റിസ് സി

ഇതും വളരെ ഗുരുതരമായ ഒരു കരൾ രോഗം. ഉപകരണങ്ങളിലൂടെ കടന്നുവരാം

എച്ച്ഐവി അഥവാ എയ്ഡ്സ്

ഇതിനെ കുറിച്ച് എല്ലാവരും ധാരാളം വായിക്കാറുണ്ട്. അറിയാറുണ്ട്. അത് കിട്ടാനും തള്ളിക്കളയാനാവാത്ത ഒരു ചാൻസ് നിലനിൽക്കുന്നു.

നിസ്സാരം എന്ന് പറയാവുന്ന മറ്റു രോഗങ്ങളും ലഭിക്കാൻ ഒരൊറ്റ മുടിവെട്ടൽ മതി.

എന്നുകരുതി മുടി വെട്ടാതെ കഴിയില്ലല്ലോ. മുടി വെട്ടിയ തീരൂ .

നമ്മുടെ ശരീരത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കി എന്ന് ഉറപ്പിക്കാൻ നമുക്ക് അവകാശമുണ്ട്.

ധൈര്യസമേതം ആവശ്യപ്പെടണം. അല്ലെങ്കിൽ സ്വന്തം ഇലക്ട്രിക് റേസർ , സ്വന്തം ബ്ലാക്ക് ഹെഡ് റിമോവർ അണുവിമുക്തമാക്കി കൊണ്ടുപോകാം.

പല ആശുപത്രികളിലും പ്രത്യക്ഷപ്പെടുന്ന ഹെപ്പറ്റൈറ്റിസ്-ബി രോഗികളുടെ യഥാർത്ഥ സ്രോതസ് കണ്ടെത്താൻ കഴിയുന്നില്ല എന്നുള്ളത് സത്യം. പലതവണയും രോഗങ്ങളുടെ സ്രോതസ് ഇത്തരം കേന്ദ്രങ്ങൾ കൂടിയാകാം.

ആശുപത്രികളിൽ അണുവിമുക്തം ആയുള്ള സൂചികളും മറ്റു ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു എന്നുള്ളതാണ് കണ്ടെത്തൽ .

എന്നാൽ നാം അറിയാതെ പോകുന്ന ഇത്തരം രോഗ കവാടങ്ങൾ അടച്ചതിനു ശേഷം വേണം സുന്ദരനും സുന്ദരിയും ഒക്കെ ആകാൻ.

സുന്ദരനും സുന്ദരിയും ആയിക്കോളൂ

അല്പം കരുതൽ വേണമെന്ന് മാത്രം❗

ഡോ സുൽഫി നൂഹു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, HEALTH TIPS, BEAUTY, BEAUTY TIPS, BEAUTY PARLOUR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.