കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന് ടസ്‌കർ ബിസിനസ് സമ്മിറ്റ് ആൻഡ് റെക്കഗ്‌നിഷന്റെ ഈ വർഷത്തെ 'മോസ്റ്റ് ട്രസ്റ്റഡ് എൻ.ബി.എഫ്.സി ഒഫ് ദി ഇയർ അവാർഡ്' ലഭിച്ചു. ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എൻട്രപ്രണർഷിപ്പ് പ്രൊമോഷൻ (ഐ.സി.ടി.ഇ.പി) കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അംഗീകാരം പ്രഖ്യാപിച്ചത്.
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ്, സി.ഇ.ഒ പി.ഇ. മത്തായി എന്നിവരുടെ നേതൃപാടവത്തിൽ ഇന്ത്യയുടെ ഗ്രാമങ്ങളിലും ചെറുകിട, ഇടത്തരം നഗരങ്ങളിലും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
ഉപഭോക്താക്കളുടെയും സമൂഹത്തിന്റെയും വിശ്വാസത്തിന്റെ പ്രതിഫലനമാണിതെന്ന് മാത്യു മുത്തൂറ്റ് പറഞ്ഞു. ഉത്തരവാദിത്തപരവും നവീനവുമായ സാമ്പത്തിക സേവനങ്ങൾ പ്രധാനം ചെയ്ത് സമൂഹത്തെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധയൂന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |