കൊല്ലം: കൊല്ലം പോർട്ടിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, കോടികളുടെ സഹായം ലഭിക്കുന്ന സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്ര സർക്കാർ. കൊല്ലം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോണോവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലത്ത് കപ്പൽ എത്തിക്കാനുള്ള പദ്ധതി സാഗർമാല പദ്ധതിയുടെ മാനദണ്ഡപ്രകാരം സംസ്ഥാന സർക്കാർ മുഖേന മാരിടൈം ബോർഡ് നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുന്ന വികസന പദ്ധതിയുടെ ആകെ ചെലവിന്റെ പകുതി കേന്ദ്ര സർക്കാർ നൽകും. യാത്രാ കപ്പലുകൾ, ചരക്ക് കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവ കൊല്ലത്ത് വരുന്നതിനും നങ്കൂരമിടുന്നതിനും ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നതിനും പര്യാപ്തമായ തരത്തിൽ കൊല്ലം തുറമുഖത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നായിരുന്നു പാർലമെന്റിലെ പ്രേമചന്ദ്രന്റെ ആവശ്യം.
പദ്ധതി സമർപ്പിച്ചാൽ സഹായം
നേരത്തെ കേന്ദ്രം പണം അനുവദിച്ചു
കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾ പൂർത്തിയായി
കൊല്ലം മേജർ പോർട്ടല്ല
വികസന ചുമതല സംസ്ഥാന സർക്കാരിന്
ഇനി വേണ്ടത്
ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്
വാർഫുകൾ ബന്ധിപ്പിച്ച് നീളം കൂട്ടൽ
ആഴം കൂട്ടാൻ ഡ്രഡ്ജിംഗ്
സ്ഥിരം ബങ്കറിംഗ് സൗകര്യം
ലോജിസ്റ്റിക്സ് പാർക്ക്
എൻ.കെ.പ്രേമചന്ദ്രന് അഭിനന്ദനം
സമുദ്ര - തുറമുഖ സംബന്ധമായ സമഗ്ര അടിസ്ഥാന സൗകര്യ വിഷയങ്ങളിൽ ദീർഘവീക്ഷണത്തോടെ നടത്തുന്ന നിരന്തര ഇടപെടലുകൾക്ക് കേന്ദ്ര മന്ത്രി സർബാനന്ദ സോണോവാൾ, എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ അഭിനന്ദിച്ചു.
കൊല്ലം പോർട്ടിൽ യാത്രാ-ചരക്ക് - ആഡംബര കപ്പലുകൾ എത്തിക്കാനും മിനിക്കോയിലേക്കുള്ള കപ്പൽ സർവീസ് ആരംഭിക്കാനുമുള്ള അടിസ്ഥാന വികസനത്തിനുള്ള പദ്ധതിരേഖ കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി, തുറമുഖ വകുപ്പ് സെക്രട്ടറി, സംസ്ഥാന മാരിടൈം ബോർഡ് ചെയർമാൻ എന്നിവർക്ക് കത്ത് നൽകി.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |