SignIn
Kerala Kaumudi Online
Tuesday, 24 June 2025 9.35 PM IST

യുഎഇയിൽ ട്യൂഷൻ ടീച്ചറാകണോ? സൗജന്യ പെർമിറ്റ് നേടാം, അവസരം ഇവർക്ക്

Increase Font Size Decrease Font Size Print Page
uae

അബുദാബി: യുഎഇയിൽ സ്വകാര്യ ട്യൂഷൻ ടീച്ചറാകാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പെർമിറ്റ് നേടാൻ അവസരം. നിയമപരമായി ഓൺലൈനായോ നേരിട്ടോ ട്യൂഷനെടുക്കാനുള്ള അവസരമാണുള്ളത്. സ്വകാര്യ ട്യൂഷനുകളെ നിയന്ത്രിക്കാൻ 2023ൽ യുഎഇ വിദ്യാഭ്യാസ മന്ത്രാലയവും ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറാറ്റിസേഷൻ മന്ത്രാലയവും 'പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ്' അവതരിപ്പിച്ചിരുന്നു. ടീച്ചർ, വിദ്യാർത്ഥി, തൊഴിലാളി എന്ന നിലകളിൽ സൗജന്യ പെർമിറ്റിനായി അപേക്ഷിക്കാം.

ആർക്കൊക്കെ പ്രൈവറ്റ് ട്യൂഷൻ നൽകാൻ സാധിക്കും?

  • സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്ത അദ്ധ്യാപകർ
  • സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലാളികൾ
  • തൊഴിൽരഹിതർ
  • 15 മുതൽ 18 വയസ് വരെയുള്ള വിദ്യാർത്ഥികൾ
  • സർവകലാശാല വിദ്യാർത്ഥികൾ

അവശ്യ രേഖകൾ

സ്റ്റുഡന്റ്സ്:

  • സർവകലാശാലയുടെ കണ്ടിന്യൂറ്റി ഒഫ് സ്റ്റഡി സർട്ടിഫിക്കറ്റ്
  • അവസാന അക്കാഡമിക് സർട്ടിഫിക്കറ്റ്
  • രക്ഷിതാവിൽ നിന്നുള്ള നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്
  • സ്വഭാവ സർട്ടിഫിക്കറ്റ്
  • മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്
  • തിരിച്ചറിയൽ രേഖകൾ
  • ഫോട്ടോ

തൊഴിൽരഹിതർ:

  • അക്കാഡമിക് സർട്ടിഫിക്കറ്റ്
  • സ്വഭാവ സർട്ടിഫിക്കറ്റ്
  • തിരിച്ചറിൽ രേഖകൾ
  • മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്
  • ഫോട്ടോ

തൊഴിലാളികൾ:

  • അവസാന അക്കാഡമിക് സർട്ടിഫിക്കറ്റ്
  • തൊഴിൽ ദാതാവിൽ നിന്നുള്ള നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്
  • എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ്
  • സ്വഭാവ സർട്ടിഫിക്കറ്റ്
  • മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്
  • തിരിച്ചറിയൽ രേഖകൾ
  • ഫോട്ടോ

അദ്ധ്യാപകർ

  • തൊഴിൽ ദാതാവിൽ നിന്നുള്ള നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്
  • എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ്
  • സ്വഭാവ സർട്ടിഫിക്കറ്റ്
  • മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്
  • തിരിച്ചറിയൽ രേഖകൾ
  • ഫോട്ടോ

അപേക്ഷിക്കേണ്ടതിങ്ങനെ:

  • https://publicservices.mohre.gov.ae/UserNotifications/MohrePrivateTeacherWorkPermit എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം
  • എമിറേറ്റ്‌സ് ഐഡി നൽകിയതിനുശേഷം സെന്റ് ഒടിപി എന്നത് തിരഞ്ഞെടുക്കണം
  • തുടർന്ന് നിങ്ങളുടെ പേരും വിവരങ്ങളും സ്ക്രീനിൽ തെളിയും
  • ഏത് വിഭാഗത്തിലാണ് ട്യൂഷൻ എടുക്കുന്നതെന്ന് വ്യക്തമാക്കിയതിനുശേഷം രേഖകൾ അപ്‌ലോഡ് ചെയ്യണം
  • കോഡ് ഒഫ് കണ്ടക്‌ട് ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്ത് അതിൽ കയ്യൊപ്പ് രേഖപ്പെടുത്തിയതിനുശേഷം ഡിജിറ്റൽ കോപ്പി ആപ്ളിക്കേഷനൊപ്പം അപ്‌ലോഡ് ചെയ്യണം
  • അവസാനം സബ്‌മിറ്റ് ഓപ്‌ഷനിൽ ക്ളിക്ക് ചെയ്യാം

അഞ്ച് ദിവസത്തിനകം അപേക്ഷ പ്രൊസസ് ചെയ്യും. https://support.mohre.gov.ae/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് വിവരങ്ങളറിയാം. അപേക്ഷ സൗജന്യമാണ്. അപേക്ഷ നിരസിക്കുകയാണെങ്കിൽ ആറുമാസത്തിനുശേഷം വീണ്ടും നൽകാൻ സാധിക്കും. രണ്ടുവർഷത്തേയ്ക്കാണ് പെർമിറ്റ് കാലാവധി. ഇത് വീണ്ടും പുതുക്കാൻ സാധിക്കും. യുഎഇ റെസിഡന്റ്‌സ് വിസയുള്ളവർക്കും അപേക്ഷിക്കാം. എത്ര കുട്ടികളെ ട്യൂഷനെടുക്കാം എന്നതിൽ പരിമിധിയില്ല.

TAGS: NEWS 360, GULF, GULF NEWS, UAE, PRIVATE TUTOR PERMIT, UAE JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.