സെലിബ്രിറ്റികളുടെ വിശേഷങ്ങൾക്കും ഗോസിപ്പുകൾക്കും പേരുകേട്ട ടോക്ക് ഷോയാണ് കോഫി വിത്ത് കരൺ. ഷോയിലെ വീഡിയോ ക്ലിപ്പുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അഭിഷേക് ബച്ചനും ശ്വേതാ ബച്ചനും പങ്കെടുത്ത ഒരു പഴയ എപ്പിസോഡിൽ നിന്നുള്ള വീഡിയോ ക്ലിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
അമ്മ ജയ ബച്ചനെയാണോ ഭാര്യ ഐശ്വര്യ റായിയെ ആണോ പേടി എന്നാണ് അവതാരകനായ കരൺ ജോഹർ ചോദിക്കുന്നത്. 'എന്റെ അമ്മ' എന്നാണ് അഭിഷേക് ഉത്തരം പറയുന്നത്. എന്നാൽ, ഇതിനിടെ അദ്ദേഹത്തിന്റെ സഹോദരി ശ്വേത ബച്ചൻ ഇടയ്‌ക്കുകയറി 'ഭാര്യ' എന്ന ഉത്തരം പറഞ്ഞു. ഇത് എന്റെ റാപ്പിഡ് ഫയർ സെഷനാണ്, മിണ്ടാതിരിക്കൂ എന്ന് അഭിഷേക് ശ്വേതയോട് പറയുന്നു. ഈ രസകരമായ വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടത്. ധാരാളംപേർ ഷെയർ ചെയ്യുകയും ചെയ്‌തു.
2007 ഏപ്രിൽ 20നായിരുന്നു അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹം. അതിനുശേഷം താരദമ്പതികളുടെ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ഇടംനേടുന്നത് പതിവായിരുന്നു. ജയ ബച്ചനും ഐശ്വര്യയും തമ്മിൽ മിണ്ടാറില്ലെന്നായിരുന്നു നേരത്തേ വന്നുകൊണ്ടിരുന്ന വാർത്തകൾ. പ്രശ്‌നങ്ങൾ കാരണം അഭിഷേകും ഐശ്വര്യയും വീട് മാറി താമസിക്കുകയാണെന്നും പിന്നാലെ വാർത്തകൾ വന്നു. അഭിഷേക് ഇല്ല ഐശ്വര്യയും മകൾ ആരാധ്യയും മാത്രമാണ് വീട് വിട്ടിറങ്ങിയതെന്നും അഭ്യൂഹങ്ങൾ പരന്നു. എന്നാൽ, അത്തരം വാർത്തകളോടൊന്നും ദമ്പതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |