മലപ്പുറം: റാപ്പർ ഗായകനായ ഡബ്സിയെന്ന മുഹമ്മദ് ഫാസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അറസ്റ്റ്. ഡബ്സിക്കൊപ്പം മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. എല്ലാവരെയും ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നാണ് വിവരം. കടം നൽകിയ പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളം വച്ചെന്നാണ് ഡബ്സിക്കെതിരെ ലഭിച്ച പരാതിയിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |