SignIn
Kerala Kaumudi Online
Wednesday, 18 September 2019 6.52 PM IST

മണിക്കൂറിന് 6600 രൂപ! 'നഗ്നയായ വീട്ടുജോലിക്കാരി'യാകാനായി ബ്യൂട്ടീഷ്യൻ ജോലി ഉപേക്ഷിച്ച് യുവതി

woman-cleans

നഗ്നയായി ജോലി ചെയ്യാൻ വേണ്ടി ബ്യൂട്ടീഷ്യൻ ജോലി ഉപേക്ഷിച്ച് സ്കോട്ലൻഡ് യുവതി. എഡിൻബറയിലെ ഇരുപത്തിയഞ്ചുകാരി വിക്ടോറിയ മർഫിയാണ് തന്റെ ബ്യൂട്ടീഷ്യൻ ജോലി ഉപേക്ഷിച്ച് പരിപൂർണ നഗ്നയായി വീടുകൾ വൃത്തിയാക്കുന്നത്. എന്നാൽ ഇപ്പോൾ ഈ ജോലി ഒരു സംരംഭമായി വളർത്തിയെടുത്തിരിക്കുകയാണ് വിക്ടോറിയ. 15 സ്ത്രീകളാണ് ഈ 'നഗ്ന വൃത്തിയാക്കലി'നായി വിക്ടോറിയയ്ക്ക് ഒപ്പമുള്ളത്. 'ഗ്ലിമ്മർ' എന്നാണ് വിക്ടോറിയയുടെ സ്ഥാപനത്തിന്റെ പേര്. ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്തിരുന്ന സമയത്ത് കണ്ട ഒരു പരസ്യമാണ് ഇങ്ങനെയൊരു തൊഴിൽ തിരഞ്ഞെടുക്കാൻ യുവതിക്ക് പ്രചോദനമായത്. നഗ്നയായി ജോലി ചെയാൻ യുവതികളെ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പരസ്യം.

victoria-murphy

'സന്തോഷവും രസവുമുള്ള ഒരു ജോലി ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷെ അത് വല്ലാതെ എക്സ്ട്രീം ആകാൻ പാടില്ല. അതുകൊണ്ട് ഈ ജോലി തിരഞ്ഞെടുത്തു. ഇതൊരിക്കലും വേശ്യാവൃത്തിയല്ല. ഞങ്ങളുടെ ജോലി അൽപ്പം പഞ്ചാരയും കുസൃതിയും നിറഞ്ഞതാണ്. ഞാൻ ഈ ജോലി ചെയ്തപ്പോൾ അത് വളരെ രസകരമായിരുന്നു. ഒരിക്കൽ പോലും മോശമായി ആരും എന്നോട് പെരുമാറിയിട്ടില്ല.' വിക്ടോറിയ തന്റെ തൊഴിലനുഭവങ്ങൾ പങ്കുവച്ചു. താൻ ജോലിക്കാരെ ആവശ്യപ്പെട്ട് പരസ്യം ചെയ്തപ്പോൾ നൂറിൽപരം യുവതികൾ അപേക്ഷകൾ അയച്ചുവെന്നും വിക്ടോറിയ പറയുന്നു. ഇക്കൂട്ടത്തിൽ 25 മുതൽ 80 വയസ് വരെ പ്രായമുള്ള സ്ത്രീകളുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇവരുടെ സേവനത്തിന് അൽപ്പം വില കൂടുതലാണ്. 55 മുതൽ 75 പൗണ്ട് വരെയാണ് ഇവർ വീടുകൾ ഒരു തവണ വൃത്തിയാക്കുന്നതിനായി ഈടാക്കുന്നത്. അടിവസ്ത്രം ധരിച്ച് വീട് വൃത്തിയാക്കാൻ താരതമ്യേന ചാർജ് കുറവാണ്. പൂർണമായും നഗ്നയായി ജോലി ചെയ്യുന്നതിനാണ് 75 പൗണ്ട്(6652 രൂപ) നൽകേണ്ടത്. ഈ സംരംഭം തുടങ്ങുന്നതിനു മുൻപ് സ്വയം വീടുകൾ വൃത്തിയാക്കാൻ പോയി ഈ തൊഴിലിന്റെ വിവിധ വശങ്ങൾ വിക്ടോറിയ മനസിലാക്കിയിരുന്നു. താൻ ചെയ്യാത്തതൊന്നും തന്റെ ജോലിക്കാരെ കൊണ്ട് ചെയ്യിപ്പിക്കാൻ പാടില്ല എന്നാണ് ഇവെന്റ്സ് മാനേജ്‍മെന്റ് ബിരുദധാരിയായ വിക്ടോറിയയുടെ പക്ഷം. തൊഴിലിന്റെ സ്വഭാവം ഇങ്ങനെയായത് കൊണ്ടുതന്നെ സ്ഥാപനത്തിന് നിരവധി ഉപഭോക്താക്കളുമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WOMAN, CLEANING, SHE, LIFESTYLE, HER, SCOTLAND
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.