ലണ്ടൻ: കൊച്ചിൻ കലാഭവന്റെ ലണ്ടൻ പുരസ്കാരം കേരളകൗമുദിയുടെ ലണ്ടൻ ലേഖകനും ഗ്രന്ഥകാരനുമായ മണമ്പൂർ സുരേഷിന്. ഹോൺചർച്ച് കാമ്പിയൻ സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിലറും മുൻ മേയറുമായ ടോം ആദിത്യ പുരസ്കാരം നൽകി. കലാ- സാഹിത്യ- സാംസ്കാരിക മേഖലകളിൽ ബ്രിട്ടണിലെ മലയാളി സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കൊച്ചിൻ കലാഭവൻ നിയോഗിച്ച ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മണമ്പൂർ സുരേഷിനൊപ്പം ബ്രിട്ടന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് ജെയ്സൺ ജോർജ് സംവിധാനം ചെയ്ത 'ചെമ്മീൻ' എന്ന നാടകം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |