നമുക്കറിയാം നാടെങ്ങും ഓണഘോഷ ലഹരിയിലാണ്. സോഷ്യൽ മീഡിയ മുഴുവൻ മാവേലിയും,പൂക്കളവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓണഘോഷ ചിത്രങ്ങളിൽ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ് മാതൃകാ കുടുംബമെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന കൃഷ്ണ കുമാറിന്റെ കുടുംബത്തിന്റെ ചിത്രങ്ങൾ.
അന്നും ഇന്നും മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടക്കൂടുതലുണ്ട് കൃഷ്ണകുമാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും. ചുരുങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവരാൻ കൃഷ്ണ കുമാറിന്റെ മകൾ അഹാനയ്ക്കും സാധിച്ചു. ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ വിശേഷങ്ങളൊക്കെ ഈ താരകുടുംബം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇവർ പങ്കുവച്ച ഓണാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പിങ്ക്-പർപ്പിൾ നിറത്തിലുള്ള വസ്ത്രമാണ് എല്ലാവരും ധരിച്ചിരിക്കുന്നത്.