SignIn
Kerala Kaumudi Online
Tuesday, 12 November 2019 11.05 AM IST

നീണ്ട ആറുമണിക്കൂർ നേരത്തെ വിമാനയാത്ര,​ ഭാര്യയ്ക്ക് ഉറങ്ങാൻ എഴുന്നേറ്റ് നിന്ന് ഭർത്താവ്, പിന്നാലെ അഭിനന്ദനങ്ങളും വിമർശങ്ങളും

six-hour

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു ഭാര്യയുടേയും ഭർത്താവിന്റെയും ചിത്രമാണ്. ഭാര്യയ്ക്കായി ഇദ്ദേഹം ചെയ്ത കാര്യമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഭാര്യയ്ക്ക് കിടന്നുറങ്ങാനായി ആറുമണിക്കൂറാണ് അദ്ദേഹം വിമാനത്തിൽ എഴുന്നേറ്റ് നിന്നത്.

സഹയാത്രികനായ ലീൻ ജോൺസണാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതാണ് സ്നേഹമെന്നും അദ്ദേഹം കുറിച്ചു. നിങ്ങളുടെ ഭാര്യ ഭാഗ്യവതിയാണ്,​ ഇങ്ങനെയൊരു ഭർത്താവിനെ കിട്ടണം എന്നിങ്ങനെ ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.

അതേസമയം അമ്മയെ തല്ലിയാൽ പോലും രണ്ട് അഭിപ്രായമാണ് എന്ന് പറയുന്നത് പോലെ ഇവിടെയും നിരവധിപേർ വിമർശനവുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ മടിയിൽ തലവച്ച് കിടന്നാൽപോരായിരുന്നോ?​ ആ ഭാര്യ സ്വാർത്ഥയാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, SIX HOURS, HUSBAND, WIFE, FLIGHT, TWEET, SOCIAL MEDIAL VIRAL, PHOTO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.