കൊൽക്കത്ത: അമ്മായിയമ്മ രാത്രിയിൽ കിടപ്പുമുറിയിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് മരുമകൾ. കൊൽക്കത്തയിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്. അതിവേഗം വൈറലായ വീഡിയോ കണ്ട കാഴ്ച്ക്കാർ അമ്മായിയമ്മക്കെതിരെ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്. ഒരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്ന പ്രവൃത്തിയാണ് ആ സ്ത്രീ ചെയ്തിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടികാണിച്ചു.
മുറിയിൽ താനും ഭർത്താവും ഉറങ്ങുന്ന സമയത്ത് വിചിത്രമായ ചില ശബ്ദങ്ങൾ കേട്ടുവെന്ന് ആരോപിച്ചാണ് യുവതി വീഡിയോ പങ്കിട്ടത്. തുടക്കത്തിൽ ഒരു പ്രേതമാണെന്ന് സംശയിച്ച യുവതി സിസിടിവി ക്യാമറ സ്ഥാപിച്ചതോടെയാണ് ആ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കാണാൻ ഇടയായത്.
അമ്മായിയമ്മ നിശബ്ദമായി കിടപ്പുമുറിയിൽ പ്രവേശിച്ച് ദമ്പതിമാരുടെ അടുത്ത് നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. 'നിങ്ങൾ ഇതൊരിക്കലും അർഹിക്കുന്നില്ല, ഞാൻ നിങ്ങളെ വെറുക്കുന്നു' തുടങ്ങിയ പരാമർശങ്ങളാണ് അമ്മായിയമ്മ നടത്തിയതെന്ന് വീഡിയോ പങ്കുവച്ച സ്ത്രീ പറയുന്നു.
സോഷ്യൽ മീഡിയ അമ്മായിയമ്മയുടെ പെരുമാറ്റത്തെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി അപലപിച്ചു. ഇതിന് തക്കതായ നിയമനടപടി അമ്മായിയമ്മയ്ക്കെതിരെ സ്വീകരിക്കണമെന്ന് വീഡിയോ കണ്ട പലരും കമന്റ് ചെയ്തു.
സമാനമായ സംഭവങ്ങൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. 2016ൽ, ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഭർത്താവ് തന്റെ അമ്മയെ ഭാര്യ തല്ലുന്നത് പകർത്താൻ സിസിടിവി സ്ഥാപിച്ചു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |