പറവൂർ: വാവക്കാട് മൂർക്കനാട് (അശ്വതി ഭവൻ) പരേതനായ നടൻ പറവൂർ ഭരതന്റെ ഭാര്യയും നാടക അഭിനേത്രിയുമായ തങ്കമണി (87) നിര്യാതയായി. പതിമൂന്നാം വയസിൽ നീലക്കുയിൽ സിനിമയിൽ മിസ് കുമാരിയുടെ കൂട്ടുകാരിയായി അഭിനയിച്ചു. അഞ്ഞൂറിലധികം നാടകങ്ങളിലും വേഷമിട്ടു. തങ്കമണിയുടെ ആദ്യ നാടകം 'നനയാത്ത കണ്ണുകൾ" ആണ്. പി.ജെ. ആന്റണി, അഗസ്റ്റിൻ ജോസഫ്, കെടാമംഗലം സദാനന്ദൻ, ജോസ് പ്രകാശ്, മണവാളൻ ജോസഫ് എന്നിവരോടൊപ്പം വിവിധ വേഷങ്ങളിൽ സ്റ്റേജുകളിലെത്തി. കെ.ജെ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ 'മാറ്റൊലി" എന്ന നാടകത്തിൽ അഭിനയിക്കുമ്പോഴാണ് പറവൂർ ഭരതനെ പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും.
പള്ളുരുത്തി ചായപ്പറമ്പിൽ പരേതരായ നാരായണിയുടെയും കാളിയുടെയും മകളാണ്. മക്കൾ: പ്രദീപ് (റിട്ട. സൂപ്പർവൈസർ, ചിന്മയ സ്കൂൾ, തൃപ്പൂണിത്തുറ), മധു, അജയൻ (ഗൾഫ്), ബിന്ദു. മരുമക്കൾ: ജീന (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ), സോമൻ (ബിസിനസ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |