SignIn
Kerala Kaumudi Online
Tuesday, 17 September 2019 10.42 PM IST

ആഷിക് ഒന്നു രണ്ട് കഥകൾ എന്നോട് ചർച്ച ചെയ്‌തിരുന്നു, പക്ഷേ ആ ഒരു സിനിമ കാരണമാണ് നടക്കാതെ പോയത്

prithviraj

തനിക്ക് ആഷിക് അബുവിന്റെ സിനിമകൾ വളരെ ഇഷ്‌ടമാണെന്നും മാർവറിക് ആയ ഒരു ഫിലിം മേക്കറാണ് ആഷിക് എന്നും നടൻ പൃഥ്വിരാജ്. ഒന്നു രണ്ട് സിനിമകൾ തങ്ങൾ ചർച്ച ചെയ്‌തിരുന്നെങ്കിലും ഒരു പ്രോജക്‌ട് കാരണം അത് നടക്കാതെ പോവുകയായിരുന്നുവെന്ന് പൃഥ്വി പറയുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

'എനിക്ക് ഇവരുടെ കൂടെയെല്ലാം വർക്ക് ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ട്. വളരെ മാർവറിക് ഫിലിംമേക്കറാണ് ആഷിഖ് അബു. എനിക്ക് ആഷിക് അബുവിന്റെ സിനിമകൾ വളരെ ഇഷ്‌ടമാണ്. ഐ ലവ് മായാനദി. മായാനദി ഒരു ഉഗ്രൻ സിനിമയാണ്. ഒന്നുരണ്ട് സിനിമകൾ ഞങ്ങൾ ചർച്ച ചെയ്‌തതാണ്. നിർഭാഗ്യവശാൽ അത് നടന്നില്ല. ഇപ്പോൾ എന്റെ എല്ലാ സിനിമകളും ഒരു വലിയ സിനിമയ്‌ക്കിടയിൽ വരുന്നതാണ്. ആടുജീവിതം, ആരുമറിയാതെ അതിങ്ങനെ നടന്നു കൊണ്ടിരിക്കുകയാണ്. എപ്പോൾ ഒരു സിനിമയുമായി ആരു സമീപിച്ചാലും ആടു ജീവിതത്തിന്റെ ഷെ‌ഡ്യൂൾ ഇപ്പോഴാണ് എന്നു വിചാരിച്ചാണ് എനിക്ക് സിനിമകൾ പ്ളാൻ ചെയ്യാൻ. അതുകൊണ്ട് നടക്കാതെ പോയതാണ് ആഷികിന്റെ സിനിമ പോലും. സുഡാനി ചെയ്‌ത മുഹസിനും സക്കറിയയും രണ്ടുപേരും എന്നോട് വന്ന കഥപറഞ്ഞവരാണ്. രണ്ടും എനിക്കിഷ്‌പ്പെട്ട കഥകളാണ്. ഇവരോടൊപ്പമെല്ലാം സിനിമകൾ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. അത് നടക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു'- പൃഥ്വിയുടെ വാക്കുകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRITHVIRAJ, PRITHVIRAJ ON ASHIQUE ABU, LUCIFER, ACTOR PRITHVIRAJ LATEST INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.