SignIn
Kerala Kaumudi Online
Monday, 16 September 2019 5.49 PM IST

ആലുവ അദ്വൈതാശ്രമത്തിൽ പ്രത്യേക പൂജകൾ

ആലുവ: 165 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് പ്രത്യേക പൂജകൾ നടക്കും. പുലർച്ചെ 4.30ന് വിശേഷാൽ പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. ശാന്തി ഹവനം, മഹാജയന്തി ഗുരുപൂജ, 6.30ന് സമൂഹപ്രാർത്ഥന, ധർമ്മ പതാക ഉയർത്തൽ, 8.30ന് ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചയ്ക്ക് 12.30ന് മഹാഗുരുപൂജ, പ്രസാദ വിതരണം, വൈകിട്ട് 5.30ന് ഗുരുപൂജ, 6.30ന് ദീപാരാധന, സമൂഹപ്രാർത്ഥന എന്നിവ നടക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, മേൽശാന്തി പി.കെ. ജയന്തൻ, അദ്വൈതാശ്രമം ഭക്തജന സമിതി ചെയർമാൻ പവിത്രൻ സംഗമിത്ര, കൺവീനർ എം.വി. മനോഹരൻ എന്നിവർ നേതൃത്വം നൽകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, SREENARAYANA GURU
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.