മുംബയ്: ലോക്കൽ ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീണ് ആറുയാത്രക്കാർക്ക് ദാരുണാന്ത്യം. താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷനിൽ സിഎസ്എംടിയിലേക്ക് യാത്ര ചെയ്തിരുന്നവരാണ് ട്രെയിനിൽ നിന്ന് വീണത്. അമിതമായ തിരക്കാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. പത്തിലധികം യാത്രക്കാർ ട്രാക്കിൽ വീണുവെന്നാണ് പ്രാഥമിക വിവരം.
സംഭവം നടന്ന ഉടൻ റെയിൽവേ അധികൃതരും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നിരവധി യാത്രക്കാർ ട്രെയിനിന്റെ വാതിലുകൾക്ക് സമീപം തൂങ്ങിക്കിടക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സെൻട്രൽ ലൈനിലെ ലോക്കൽ ട്രെയിൻ സർവീസുകളെ ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |