ഹിമാചൽ പ്രദേശിലെ മനോഹരമായ ഹിമഗിരികളുടെ പ്രകൃതിദൃശ്യങ്ങളിൽ മുങ്ങി നിൽക്കുന്ന ഒരു താഴ്‌വരയാണ് ലാഹൗൾ, സമീപകാലത്ത് വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച സ്ഥലം കൂടിയാണിത്. അതുപോലെ വിനോദസഞ്ചാരത്തിൽ ശ്രദ്ധേയമായ വളർച്ചയാണ് ഇവിടം കൈവരിച്ചത്. വ്യത്യസ്തമായ അനുഭവങ്ങൾ തേടുന്ന സഞ്ചാരികൾക്ക് ഒരു മൺ വീടാണ് ലാഹൗൾ താഴ്‌വരയിലെ തങ്താങ് ഗ്രാമത്തിൽ കാത്തു വച്ചിരിക്കുന്നത്. സുഷമ എന്ന സ്ത്രീയാണ് തന്റെ പൂർവ്വികർ നിർമ്മിച്ച മൺവീടിനെ ഒരു സാംസ്കാരിക സങ്കേതമാക്കി മാറ്റിയത്. ഇവിടെ അന്തിയുറങ്ങാൻ ക്യൂ നിൽക്കുന്നതാകട്ടെ വമ്പൻമാരും.
പഞ്ചനക്ഷത്ര ഹോട്ടലുകളെക്കാൾ സുഖമാണ് ഇവിടെ ഉറങ്ങാൻ. മാത്രമല്ല സുഷമയുടെ മൺ വീട് സന്ദർശകർക്ക് ലാഹൗളിന്റെ ഗ്രാമീണതയും അതിന്റെ പൈതൃകവും, ഭക്ഷണ രീതിയുടെയും, ജീവിതരീതിയുടെയും ഒരു യഥാർത്ഥ ചിത്രവും പ്രദാനം ചെയ്യുന്നു. ഈ മൺ വീട്, പതിറ്റാണ്ടുകൾക്ക് മുമ്പ് തദ്ദേശീയരായ ഗ്രാമവാസികൾ താമസിച്ചിരുന്ന ഇടമാണ്.
ടൂറിസത്തിന്റെ കുതിച്ചുചാട്ടത്തോടെ പലരും ഹോട്ടൽ നിർമ്മാണത്തിലേക്ക് തിരിഞ്ഞപ്പോൾ, സുഷമ എല്ലാത്തിൽ നിന്നും വേറിട്ട പാതയാണ് സ്വീകരിച്ചത്. മൂന്ന് വർഷം മുമ്പാണ്, അവർ തങ്ങളുടെ 80 വർഷം പഴക്കമുള്ള വീടിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്. സന്ദർശകർക്ക് മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാൻ മാത്രമല്ല, ഗ്രാമീണരുടെ ദൈനം ദിന ജീവിതത്തിൽ പങ്കുചേരാനും, പരമ്പരാഗത വിഭവങ്ങൾ പാചകം ചെയ്തും, വയലുകളിൽ ജോലി ചെയ്യാനും, നാടൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനും കഴിയും. ഒരു ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിലെ ഏജന്റ് ജോലി ഉപേക്ഷിച്ചിട്ടാണ് സുഷമയുടെ ടൂറിസത്തിലേക്കുള്ള കാൽവയ്പ്പ്. ഇന്ന്, സോഷ്യൽ മീഡിയയിലൂടെയും എയർബിഎൻബിയിലൂടെയുമാണ് ബുക്കിംഗുകൾ അവർ കൈകാര്യം ചെയ്യുന്നത്, അതിഥികൾക്ക് ഹോംസ്റ്റേകളും ക്യാമ്പിംഗ് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |