ന്യൂഡൽഹി: ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രക്ഷപ്പെടാനായി ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയ പിതാവിനും രണ്ടുമക്കൾക്കും ദാരുണാന്ത്യം. ഇന്ന് രാവിലെ പത്തുമണിയോടെ ഡൽഹിയിലെ ദ്വാരക സെക്ടർ 13ലെ കെട്ടിടത്തിലാണ് സംഭവം. രക്ഷപ്പെടാനായി രണ്ട് കുട്ടികളാണ് ആദ്യം താഴേക്ക് ചാടിയത്. തുടർന്ന് പിതാവ് യാഷ് യാദവും താഴേക്ക് ചാടി.
ഗുതരമായി പരിക്കേറ്റ ഇവരെ അഗ്നിശമനസേന ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തിൽ കുടുങ്ങിയ യാദവിന്റെ ഭാര്യയെയും മൂത്തമകനെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി അഗ്നിശമനസേനയുടെ എട്ടുയൂണിറ്റുകളാണ് എത്തിയത്. തീപിടിച്ചതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |