ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ യോഗത്തിൽ പങ്കെടുക്കുന്നവർ കൊവിഡ് പരിശോധനയ്ക്ക് നിർബന്ധമാക്കി. രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തുന്ന എല്ലാ മന്ത്രിമാർക്കും ബിജെപി നേതാക്കൾക്കും ഈ തീരുമാനം ബാധകമാണ്.
ഇന്ന് വൈകുന്നേരം 7.30നാണ് ഡൽഹി മുഖ്യമന്ത്രി, ബിജെപി എംപിമാർ, എംഎൽഎമാർ എന്നിവരുൾപ്പെടെ 70 ബിജെപി നേതാക്കൾ അത്താഴ വിരുന്നിന് എത്തിച്ചേരുക. ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനം അറിയിക്കാനാണ് പാർട്ടി നേതാക്കളെ പ്രധാനമന്ത്രി വിരുന്നിന് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമെമ്പാടും മോക്ക് ഡ്രില്ലുകൾ ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 306 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 7,121 ആയി. മരണം ആറ്. കേരളത്തിൽ മൂന്നും കർണാടകയിൽ രണ്ടും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ടു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |