യുകെയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചപ്പോൾ തങ്ങളുടെ റോയൽ എൽഫീൾഡിനെയും ഒപ്പം കൂട്ടി ഒരു കുടുംബം. പഞ്ചാബിൽ നിന്നുള്ള കടുംബമാണ് റോയൽ എൽഫീൾഡ് ബുള്ളറ്റ് കപ്പലിൽ കയറ്റി യുകെയിൽ എത്തിച്ചത്. ബുള്ളറ്റും ഫർണിച്ചറുകളും ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടണിലുള്ള പുതിയ വീട്ടിലേക്ക് അയയ്ക്കാൻ 4.5 ലക്ഷത്തിലധികം രൂപ കുടുംബം ചെലവഴിച്ചതായാണ് റിപ്പോർട്ട്.
പുതിയ വീട്ടിൽ ട്രക്കിലെത്തിയ സാധനങ്ങൾ എത്തുന്നതിന്റെ വീഡിയൊയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്, ദൃശ്യങ്ങൾ ആദ്യം ടിക്ടോക്കിലാണ് പങ്കിട്ടത്. പിന്നീട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ വൈറലാകുകയായിരുന്നു. ബൈക്കിന്റെ ഉടമ രാജ്ഗുരു ഷിപ്പ്‌മെന്റ് വില എത്രയായെന്ന വിവരങ്ങൾ സ്ഥിരീകരിക്കുകയും 40 ദിവസത്തെ യാത്രയ്ക്ക് ശേഷം എല്ലാ സാധനങ്ങളും സുരക്ഷിതമായി എത്തിച്ചേർന്നുവെന്നും വൈറലായ വീഡിയോയിൽ പറഞ്ഞു.
ഫർണിച്ചറുകൾ പഞ്ചാബിലെ കർതാർപൂരിൽ നിന്ന് പ്രത്യേകം ഓർഡർ ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയുള്ള നാളുകളിൽ കുടുംബം യുകെയിൽ തന്നെ സ്ഥിരതാമസമാക്കും. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. വിദേശത്തേക്ക് മാറി താമസിച്ചാലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. പ്രത്യേകിച്ചും ഒരു റോയൽ എൻഫീൽഡിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. കമന്റിൽ ഒരാൾ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |