അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തകർന്നുവീണ വിമാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടസ്ഥലത്തെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും തീയണയ്ക്കാൻ ശ്രമിക്കുന്നതും വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം. കത്തിക്കരിഞ്ഞ നിലയിലാണ് വിമാനം. പ്രദേശത്ത് പുക പടരുന്നത് രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ട്. വിമാനം ഉയർന്ന് അഞ്ചുമിനിറ്റിനുള്ളിൽ വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്ത് തകർന്നുവീഴുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് 1.39ന് ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ ബോയിംഗ് 787 -8 ഡ്രീംലെെനർ എന്ന ശ്രേണിയിൽപ്പെട്ട വിമാനമാണ് മേഘാനിനഗറിൽ അപകടത്തിൽപ്പെട്ടത്. അപകടം ജനവാസ മേഖലയിലായതിനാൽ ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്.
ഡിജിസിഎയുടെ കണക്കനുസരിച്ച് രണ്ട് പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. കൂടാതെ കുട്ടികളും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ എത്ര പേർ മരിച്ചെന്നോ എത്ര പേർക്ക് പരിക്കേറ്റെന്നോ വ്യക്തമല്ല. ഇരുന്നൂറോളം ഫയർ യൂണിറ്റുകളടക്കം രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.
#WATCH | Debris at Air India plane crash site in Ahmedabad; Fire Services and other agencies present at the site pic.twitter.com/z9XsemwDnx
— ANI (@ANI) June 12, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |