അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, 'പറയാൻ വാക്കുകളില്ല, ഹൃദയം നുറുങ്ങുന്നുവെന്ന്' അദ്ദേഹം എക്സിൽ കുറിച്ചു. ദുരിതബാധിതരെ സഹായിക്കാൻ മന്ത്രിമാരുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
242 പേരുമായി പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് പറന്ന ഉടൻ തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1.38 ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഏഴ് പോർച്ചുഗീസ് പൗരന്മാരും 10 ജീവനക്കാരും ഉൾപ്പെടെ 232 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു.
'അഹമ്മദാബാദിലെ ദുരന്തം ഏറെ ഞെട്ടലോടെയാണ് കേട്ടത്. പറയാൻ വാക്കുകളില്ല ഹൃദയം നുറുങ്ങുന്ന സംഭവമാണ് ഉണ്ടായത്. ദുരിതം അനുഭവിക്കുന്നവർക്കൊപ്പമുണ്ട്. ദുരിതബാധിതരെ സഹായിക്കാൻ മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്," പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |