അഹമ്മദാബാദ്: വിമാന ദുരന്തത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കും ദാരുണാന്ത്യം. അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് ഹോസ്റ്റലിനു മുകളിലേക്ക് വിമാനം തകർന്ന് വീണത്.
232 യാത്രക്കാരും 10 ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു.
ഹോസ്റ്റൽ മെസിന്റെ ഒരു വശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കുടുങ്ങിക്കിടക്കുന്നതായി പുറത്തു വന്ന ചിത്രങ്ങളിൽ കാണാം. ഹോസ്റ്റലിലുണ്ടായിരുന്ന 40ഓളം ഡോക്ടർമാർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |