നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ നിരവധി ആചാരങ്ങള്‍ കാണാന്‍ കഴിയും. ചിലപ്പോഴെങ്കിലും മറ്റൊരു വിഭാഗത്തിന്റെ ആചാരങ്ങള്‍ വിചിത്രമായി നമുക്ക് തോന്നാം. അത്തരത്തില്‍ അമ്പരപ്പിക്കുന്ന നിരവധി ആചാരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുന്നത്. പലപ്പോഴും വസ്ത്രധാരണം, ഭക്ഷണം, സംസ്‌കാരം ഇതെല്ലാം തന്നെ ആചാരങ്ങളുടെ കൂടെ ഭാഗമായി കൊണ്ടുനടക്കുന്ന മനുഷ്യ വിഭാഗങ്ങളും ലോകത്തിന്റെ പല കോണുകളില്‍ ഇന്നും ജീവിക്കുന്നുണ്ട്.
തിഡോംഗ് എന്ന ഗോത്ര സമൂഹത്തിനിടയില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിട്ടുള്ളത്. മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ബോര്‍ണിയോ മേഖലയില്‍ താമസിക്കുന്നവരാണ് തിഡോംഗ് വിഭാഗത്തിലുള്ളവര്‍. മലമുകളില്‍ കഴിയുന്നവര്‍ എന്നാണ് തിഡോംഗ് എന്ന വാക്കിന്റെ അര്‍ത്ഥം. ഇവര്‍ക്കിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഒരു ആചാരമാണ് വിചിത്രമായി തോന്നിയേക്കാവുന്ന ഒന്ന്. വിവാഹിതരാകുന്ന നവദമ്പതിമാര്‍ക്കിടയിലെ ആചാരമാണ് ഇത്.
വിവാഹം കഴിഞ്ഞാല്‍ മൂന്ന് ദിവസം ഭാര്യയും ഭര്‍ത്താവും ഒരു മുറിയില്‍ കഴിയണം. ഈ മൂന്ന് ദിവസവും ഇവര്‍ക്ക് ശുചിമുറിയില്‍ പോകാന്‍ അനുവാദമില്ലെന്നതാണ് ആചാരം. അതായത് ആദ്യ മൂന്ന് ദിവസം മലമൂത്ര വിസര്‍ജനം നടത്താന്‍ പോലും ദമ്പതിമാര്‍ക്ക് അനുവാദമില്ല. വിവാഹത്തിന്റെ പവിത്രതയെ ബാധിക്കുമെന്നതിനാലാണ് ഇക്കാര്യം അനുവദിക്കാത്തത്. വിവാഹത്തിന്റെ പവിത്രത ഉറപ്പുവരുത്തുന്നതിനാണ് ആദ്യ മൂന്ന് ദിവസം ഇവര്‍ക്ക് ശുചിമുറിയില്‍ പോകാന്‍ പോലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |