SignIn
Kerala Kaumudi Online
Friday, 18 October 2019 3.01 AM IST

അത് കേട്ടപ്പോൾ കോഹ്ലിയുടെ കണ്ണ് നിറഞ്ഞു,​ ചുംബനത്തിലൂടെ ആശ്വസിപ്പിച്ച് അനുഷ്‌ക

virat-kohli

ന്യൂഡൽഹി: ക്രിക്കറ്റ്- സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പദികളാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുന്ന ചടങ്ങിനിടെയുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുൺ ജെയ്റ്റിലിയുടെ പേരിലാണ് ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയം ഇനിമുതൽ അറിപ്പെടുക.

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിങ് ഓഡിറ്റോറിയത്തിലാണ് പുനർനാമകരണ ചടങ്ങ് നടന്നത്. സ്റ്റേഡിയത്തിലെ പുതിയ പവലിയൻ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരും നൽകിയിരുന്നു. അച്ഛൻ മരിച്ചിട്ടും രഞ്ജി ട്രോഫിയിൽ ഡൽഹിക്കു വേണ്ടി കളിക്കാനിറങ്ങിയ കോഹ്ലിയുടെ അർപ്പണമനോഭാവത്തേയും ധീരതയേയും കുറിച്ച് അരുൺ ജെയ്റ്റ്‌ലി എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ചടങ്ങിനിടെ ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശർമ്മ ചൂണ്ടിക്കാട്ടിയപ്പോഴാണ് താരത്തിന്റെ കണ്ണ് നിറഞ്ഞത്.

ഇതോടെ അനുഷ്‌ക കോഹ്ലിലെ ചുംബനത്തിലൂടെ ആശ്വസിപ്പിക്കുകയായിരുന്നു. കോഹ്ലിയുടെ കൈ കോർത്തുപിടിച്ച് അനുഷ്‌ക ചുംബിക്കുന്നതാണ് വീഡിയോയിൽ കാണുന്നുണ്ട്. മുൻ കായികമന്ത്രി രാജ്യവർദ്ധ സിങ്ങ് റാത്തോഡ്, ബി.ജെ.പി ഡൽഹി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി, മുന്‍ ക്യാപ്റ്റൻ കപില്‍ ദേവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.


JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, VIRAT KOHLI, ANUSHKA SHARMA, VIRAL VIDEO, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.