ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി.
AI 379 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. വെള്ളിയാഴ്ച രാവിലെ 9:30 ന് ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്നതായിരുന്നു. ആകാശത്ത് പല തവണ വട്ടമിട്ട് പറന്നശേഷമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നു.വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ എയർ ഇന്ത്യ പ്രതികരിച്ചിട്ടില്ല. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |