ന്യൂഡൽഹി: വിരാടിന്റെ വിരമിക്കലും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയവും ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിക്ടറി പരേഡിനിടെ സംഭവിച്ച ദുരന്തവും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇതിനിടയിൽ വിരാടിന്റെ സഹോദരി ഭാവ്നയുടെ ഒരു പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
കൊഹ്ലിയുടെ സഹോദരി ഭാവ്ന കൊഹ്‌ലി ദിംഗ്ര തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിന്റെ തരംഗമായി മാറുകയാണ്. അടുത്തിടെയാണ് ഭാവ്ന ഇൻസ്റ്റാഗ്രാമിൽ ചില പോസ്റ്റുകൾ പങ്കിട്ടത് ഇതോട വിരാടും ഭാവ്നയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന് ആരാധകർ ചോദിച്ചു തുടങ്ങി.
ഭാവ്നയുടെ ആദ്യത്തെ പോസ്റ്റ് ഇങ്ങനെയായിരുന്നു : ചിലപ്പോൾ ആളുകൾ നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നത് അവർ ഒരിക്കലും നിങ്ങൾക്കൊരിടം നൽകിയിട്ടില്ലാത്ത സമയങ്ങളിലാണ്. അഭാവം കൊണ്ടല്ല മറിച്ച് അവർ നിങ്ങളെ ഒരിക്കലും ആ യാത്രയുടെ ഭാഗമായി കാണാത്തതു കൊണ്ടാണ് . രണ്ടാമത്തെ പോസ്റ്റ് ഇങ്ങനെയായിരുന്നു, "മറ്റുള്ളവർക്കുവേണ്ടി നിലകൊള്ളാൻ ധൈര്യമുണ്ടാകുക, അതേസമയം സ്വയം നിലകൊള്ളാനും പഠിക്കണം. ആരെയും തൃപ്തിപ്പെടുത്തേണ്ടതില്ല. നമുക്ക് നമ്മൾ മാത്രമേയുള്ളു.
പോസ്റ്റുകൾക്ക് പിന്നിലെ അർത്ഥത്തെക്കുറിച്ച് ആരാധകർ പല ഊഹാപോഹങ്ങളും ഉന്നയിക്കുന്നുണ്ട്, ചിലർ അവയ്ക്ക് കൊഹ്ലിയുടെ ക്രിക്കറ്റ് കരിയറുമായോ വ്യക്തിജീവിതവുമായോ ബന്ധമുണ്ടോ എന്നാണ് സംശയിക്കുന്നത്.
Virat Kohli's Sister's Instagram story. 👀 pic.twitter.com/FDk8f8FjnL
— Tanuj (@ImTanujSingh) June 12, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |