ലീഡ്സ്: ജൂൺ 20ന് ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ മുഖ്യ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീർ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി. അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് പരിശീലകൻ ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്. ജൂൺ 11നാണ് ഗൗതമിന്റെ അമ്മ സീമ ഗംഭീറിന് ഹൃദയാഘാതം ഉണ്ടായത്.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണ് 20ന് നടക്കുന്നത്, പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ നായകനായുള്ള ആദ്യ പരമ്പരയാണ്. ലീഡ്സിലെ ഹെഡിംഗ്ലിയിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് മൂന്ന് ദിവസം മുമ്പ് ജൂൺ 17ന് ഗംഭീർ ടീമിൽ ചേരുമെന്നാണ് വിവരം.
രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, അശ്വിൻ തുടങ്ങിയ ഇതിഹാസ താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഇംഗ്ലണ്ട് പര്യടനമാണ് 20ന് ആരംഭിക്കുക. ഇതോടെ ഗില്ലും ഗംഭീറും നേതൃത്വം നൽകുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ പുതു യുഗത്തിനും തുടക്കം കുറിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |