കൊച്ചി: അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിന്റെ നടുക്കത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. താൻ താമസിച്ചിരുന്ന മണിനഗറിൽ നിന്ന് വെറും 10 കിലോമീറ്റർ അകലെയുള്ള മേഘാനി നഗറിലാണ് അപകടം സംഭവിച്ചത്. ഉണ്ണി മുകുന്ദൻ 24 വർഷവും ഇവിടെയാണ് ചെലവഴിച്ചത്.
'അഹമ്മദാബാദിലെ മണിനഗറിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള മേഘാനി നഗറിലാണ് വിമാനാപകടം നടന്നതെന്ന് അറിഞ്ഞു. കേരളം പോലെ ഗുജറാത്തും എന്റെ പ്രിയപ്പെട്ട സംസ്ഥാനമാണ്. 24 വർഷവും മണി നഗറിലായിരുന്നു. എന്റെ ബാല്യവും കൗമാരവും അവിടെയാണ് ചെലവഴിച്ചത്. ഈ വാർത്ത മനസിന് വലിയ ദുഃഖം ഉളവാക്കുന്നു. എന്റെ സ്കൂൾ സുഹൃത്തുക്കളും ദുരന്തവാർത്തയുടെ ഞെട്ടലിലാണ്. ഉണ്ണി മുകുന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |