സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. ചിലർ ഫുഡ് ചലഞ്ചുമായി എത്താറുണ്ട്. എന്നാൽ മറ്റുചിലരാകട്ടെ റോഡിലൂടെ നടക്കുന്നവരുടെ സാലറിയോ മറ്റ് പേഴ്സണൽ കാര്യങ്ങളോ ചോദിച്ച് വീഡിയോ ചെയ്യാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നവ മാദ്ധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
ഒരാൾ സാലറിയെപ്പറ്റി ചോദിച്ചതിന് യുവതി നൽകിയ കൗതുകകരമായ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രതിമാസം '0.1 ലക്ഷം' വരുമാനം ലഭിക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ മറുപടി.
പെട്ടെന്നുകേൾക്കുമ്പോൾ ഇത്രയും വരുമാനമോ എന്ന് അത്ഭുതം തോന്നാം. ചിലർക്ക് അസൂയയും തോന്നിയേക്കാം. എന്നാൽ യുവതിയുടെ വാക്കുകൾ ശ്രദ്ധിച്ചവർക്ക് കാര്യം മനസിലാകും. 0.1 ലക്ഷം രൂപ എന്നത് 10,000 രൂപയാണ്.
'ഇന്ന്, സമ്പദ്‌വ്യവസ്ഥ അനുസരിച്ച്, ആളുകൾക്ക് വളരെ കുറച്ച് മാത്രമേ സമ്പാദിക്കാനാകുന്നുള്ളൂ. മറ്റുള്ളവരെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ എനിക്ക് നല്ല വരുമാനം ലഭിക്കുന്നു. ലക്ഷക്കണക്കിന് സമ്പാദിക്കാനാകുന്നു' എന്നായിരുന്നു യുവതി പറഞ്ഞത്. എത്രയാണെന്ന് ചോദിച്ചപ്പോൾ '0.1 ലക്ഷം' രൂപയെന്ന് അവർ മറുപടിയും നൽകി. എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് വീഡിയോയിൽ പറയുന്നില്ല.
വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പലരും ആ സ്ത്രീയുടെ ആത്മവിശ്വാസത്തെയും സത്യസന്ധതയെയും പ്രശംസിച്ചു. മറ്റുള്ളവരാകട്ടെ വരികൾക്കിടയിൽ നർമം ഒളിപ്പിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു.
She earns ₹10,000 but in Lakhs.pic.twitter.com/3cNkKgtVMv
— ShoneeKapoor (@ShoneeKapoor) June 12, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |